Image

സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു

പി.പി. ചെറിയാന്‍ Published on 25 June, 2018
സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
വെര്‍ജിനിയ: ജൂണ്‍ 22 വെള്ളിയാഴ്ച വെര്‍ജീനിയ ലക്‌സിംഗ്ടണിലെ റെഡ് ഹെന്‍ റസ്‌റ്റോറന്റില്‍ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി സാന്റേഴ്‌സിനെ റസ്റ്റോറന്റ് ഉടമസ്ഥ വില്‍ക്കിന്‍സണ്‍ ഇറക്കി വിട്ടു.
വൈറ്റ് ഹൗസില്‍ നിന്നു ഇരുനൂറോളം മൈല്‍ ദൂരെയുള്ള റസ്‌റ്റോറന്റില്‍ കുടുംബാംഗങ്ങളുമായാണ് ഇവര്‍ ഡിന്നറിനെത്തിയത്.

ട്രമ്പിന്റെ ഭരണത്തില്‍ പങ്കാളിയായതു കൊണ്ടാണ് തന്നെ ഇറക്കിവിട്ടതെന്ന് ശനിയാഴ്ച സാന്റേഴ്‌സ് ട്വറ്ററില്‍ കുറിച്ചു.
7000ത്തിലധികം ജനസംഖ്യയുള്ള ലക്‌സിംഗ്ടണിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ടമായി ട്രമ്പിനെതിരെയാണ് വോട്ടു രേഖപ്പെടുത്തിയിരുന്നത്.

റസ്റ്റോറന്റിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഗെ ആയതുകൊണ്ടും, അവരോടുള്ള ട്രമ്പ് ഭരണകൂടത്തിന്റെ എതിര്‍പ്പില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ അഭിപ്രായം മാനിച്ചു വളരെ സ്‌നേഹഭാഷയില്‍ ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടതെന്ന് പിന്നീട് റസ്റ്റോറന്റ് ഉടമസ്ഥ പറഞ്ഞു.

സാറാ സാന്റേഴ്‌സിനെ ഇറക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ചൂടുപിടിക്കുകയാണ്.
 എതിരാളികളോടുപോലും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന തനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്ന് സാറ തുറന്നു പറഞ്ഞു.

സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
സാറാ സാന്റേഴ്‌സിനെ റസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക