Image

കനത്ത മഴയില്‍ മുംബൈ നഗരം: പൊലിഞ്ഞത്‌ 4 പേരുടെ ജീവന്‍

Published on 25 June, 2018
 കനത്ത  മഴയില്‍  മുംബൈ നഗരം: പൊലിഞ്ഞത്‌ 4 പേരുടെ ജീവന്‍

മുംബൈ:  കനത്ത മഴയില്‍ ദുരിതം വിതച്ച്‌ മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ്‌ ഓടുന്നത്‌. ഞായറാഴ്‌ച വൈകിട്ട്‌ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്‌. മലബാര്‍ ഹില്‍, ധാരാവി, ഹിന്ദ്‌മാതാ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വെള്ളക്കെട്ട്‌ രൂക്ഷമായിരിക്കുന്നത്‌. ഇവിടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച്‌ റോഡിലെ വെള്ളം പമ്‌ബു ചെയ്‌ത്‌ നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്‌.

അതിനിടെ റോഡ്‌ ഗതാഗതം സുഗമമാക്കുന്നതിനു മാധ്യമങ്ങള്‍ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്ന്‌ ട്രാഫിക്‌ പോലീസ്‌ അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ റോഡ്‌ ഗതാഗതം താല്‍ക്കാലികമായി നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഗതാഗത സംവിധാനം താറുമാറായത്‌ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക