Image

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Published on 26 June, 2018
തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലോക ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച്  പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ നടത്തിയ ലഹരി വിരുദ്ധ റാലിയിലും,  പെരുമ്പുഴ എം.ജി.യു.പി. സ്‌കൂളില്‍ കുട്ടികള്‍ക്കായും  ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും, കുട്ടികള്‍ക്കും  കൂടാതെ പെരുമ്പുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ലഹരി  ബോധവത്കരണ ലഖുലേഖ വിതരണം ചെയ്യുകയും ചെയ്തു. തണല്‍ പ്രസിഡന്റ് ധനേഷ്, സെക്രട്ടറി ഷിബു, ട്രെഷറര്‍ വിജിത്ത്, എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ആയ അഖില്‍, ശരത്, ഷൈന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക