നടിമാരുടെ കൂട്ടായ്മ ഫേസ്ബുക്കില്‍ നിന്നും പുറത്തിങ്ങിക്കഴിഞ്ഞു. തമ്പുരാക്കന്മാരുടെ അമ്മ ഭരണം അവസാനിക്കുമെന്ന് തന്നെയാണ് ഈ പടപ്പുറപ്പാട് നല്കുന്ന സൂചനകളെന്ന് വ്യക്തം. നടി റീമാകല്ലുങ്കലാണ് ചാനല്‍ ചര്‍ച്ചയിലെത്തി അമ്മയ്ക്കും സൂപ്പര്താരങ്ങള്ക്കുമെതിരെ തുറന്നടിച്ചത്. നടിമാരുടെ സംഘടന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തുകൊണ്ട് അമ്മയിലെത്തി ഉന്നയിക്കുന്നില്ല എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഡബ്യൂസിസി നേരിട്ട ഏറ്റവും വലിയ ചോദ്യം. ഫേസ്ബുക്കില്‍ മാത്രമെന്താണ് പ്രതികരണമെന്നും ചോദ്യമുയര്‍ന്നു.
എന്നാല്‍ പരസ്യപ്രതികരണത്തിന്റെ ആദ്യ ശംഖൊലി മുഴക്കിയിരിക്കുകയാണ് ഇന്ന് റീമാകല്ലുങ്കല്‍. ചാനല്‍ ചര്‍ച്ചയിലാണ് റീമാകല്ലുങ്കല്‍ തന്റെ നയം വ്യക്തമാക്കിയത്. അമ്മ സംഘടിപ്പിച്ച ഷോയില്‍ പോലും മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ തീര്‍ത്തും നിലവാരമില്ലാത്ത സ്കിറ്റ് നടത്തി നടിമാരെ അപമാനിക്കുകയായിരുന്നു. അതാണ് അവരുടെ നിലവാരവും സംസ്കാരവും. പിന്നെ എങ്ങനെ അവരോട് ചര്‍ച്ച നടത്തും. അമ്മയോടൊപ്പം സഹകരിക്കാന്‍ ഇനി താത്പര്യപ്പെടുന്നില്ല. അമ്മയില്‍ നിന്ന് പിന്മാറുകയും ചെയ്യും. അമ്മയുമായി ഇനി യുക്തിസഹജമായ ചര്‍ച്ചകള്‍ സാധ്യമല്ലെന്നും റീമാ തുറന്നു പറയുന്നു.
എന്തായാലും ആദ്യമായാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ക്കെതിരെയും അമ്മയ്ക്കെതിരെയും ഫേസ്ബുക്കില്‍ അല്ലാതെ പരസ്യമായി പ്രതികരണം നടിമാരുടെ സംഘടനയുടെ പ്രതിനിധിയില്‍ നിന്നും ഉണ്ടാവുന്നത്. അമ്മയില്‍ നിന്ന് പിന്മാറുമെന്ന സാധ്യത പങ്കുവെയ്ക്കുന്നതും ആദ്യം. നിലവില്‍ അമ്മ പിളരാനുള്ള സാധ്യതയിലേക്കാണ് റീമയുടെ പരസ്യപ്രതികരണം വിരല്‍ചൂണ്ടുന്നത്.