Image

റവ. വിന്നി വര്‍ഗീസ്: സ്വന്തം പാത വെട്ടിത്തെളിച്ച പുരോഹിത

Published on 26 June, 2018
റവ. വിന്നി വര്‍ഗീസ്: സ്വന്തം പാത വെട്ടിത്തെളിച്ച പുരോഹിത
ന്യു യോര്‍ക്ക്: വനിതാ പുരോഹിതര്‍ കുറവായ മലയാളി സമൂഹത്തില്‍ നിന്നു എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ നിന്നുള്ള പുരോഹിത റവ. വിന്നി വര്‍ഗീസിനെപ്പറ്റിഹഫിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധേയമായി.
പോസ്റ്റിന്റെ റെലിജിയന്‍ റിപ്പോര്‍ട്ടര്‍ കാരള്‍ കുരുവിളയാണുഅവരെ ഇന്റര്‍വ്യു ചെയ്തത്.
മലയാളി മാതാപിതാക്കളുടെ മകളായ റവ വിന്നി (46) സി.എസ്.ഐ. സഭാംഗമായിരുന്നു. ടെക്‌സസില്‍ വിദ്യാര്‍ഥി ആയിരിക്കെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ പോയിത്തുടങ്ങി. ആംഗ്ലിക്കന്‍ കമമ്യൂണിയന്റെ ഭാഗമാണു രണ്ട് ചര്‍ച്ചും.
പ് രോഹിത്യമാണു തന്റെ വിളി എന്നറിഞ്ഞ അവര്‍ 2000-ല്‍ വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് ലോസ് ഏഞ്ചലസിലും മറ്റും സേവനമനുഷ്ടിച്ചു.
2009 മുതല്‍ ആറു വര്‍ഷം ന്യു യോര്‍ക്ക് സിറ്റിയിലെ സെന്റ് മാര്‍ക്ക്‌സ് ഇന്‍ ദി ബോവറി ചര്‍ച്ചില്‍ സേവനമനുഷ്ടിച്ചു. അവരുടെ നേത്രുത്വത്തില്‍ പള്ളിയിലെഅംഗസംഖ്യ മൂന്നിരട്ടിയായി.
2015 മുതല്‍ അവര്‍ മന്‍ഹാട്ടനിലെ പ്രശസ്ഥമായ ട്രിനിറ്റി വാള്‍ സ്ട്രീറ്റ് ചര്‍ച്ചില്‍ സേവനമനുഷ്ടിക്കുന്നു. ചര്‍ച്ചിലെ സാമൂഹിക സേവനത്തിന്റെ നേതൃത്വം അവര്‍ക്കാണ്.
400 വര്‍ഷത്തെ ചരിത്രമുള്ള പള്ളിയില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ പ്രാര്‍ഥിച്ചിരുന്നു. അന്നു അമേരിക്കയുടെ തലസ്ഥാനം ന്യു യോര്‍ക്കായിരുന്നു.പള്ളിയുടെ ഭാഗമായ സെന്റ് പോള്‍സ് ചാപ്പല്‍ 250 വര്‍ഷം തുടര്‍ച്ചയായി ഉപയോഗത്തിലുള്ള മന്‍ഹാട്ടനിലെ ഏക കെട്ടിടമാണ്. വേള്‍ഡ് ട്രേഡ് സെന്ററിനു തൊട്ടടുത്താണു ഇവ.
ബ്രിട്ടീഷ് രാജാവ് 215 ഏക്കര്‍ പള്ളിക്കു നല്കിയിരുന്നു.
ഇന്ത്യന്‍ സമൂഹത്തില്‍ ക്വിയര്‍ ആയിരിക്കുന്നതിന്റെ വെല്ലുവിളിയെപറ്റി റവ വിന്നി ബോധവതിയാണ്. എന്നാല്‍ ദൈവത്തിന്റെ പ്രതിഛായയിലാണു നാം സ്രുഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും നമ്മുടെ പ്രവര്‍ത്തനമാണു നമ്മുടെ വിശ്വാസം നിര്‍ണയിക്കുന്നതെന്നും അവര്‍ പറയുന്നു. ഇപ്പോഴത് ഏകാന്തമായ ജോലിയാണ്. ഭാവിയില്‍ അങ്ങനെ ആകണമെന്നില്ല.
അഭിമുഖം വായിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക