Image

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ജോയ് തുമ്പമണ്‍ Published on 27 March, 2012
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ഹൂസറ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള 13 സഭകളുടെ ഐക്യകൂട്ടായ്മയായ ഹൂസ്‌ററണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന് അടുത്ത ഒരു വര്‍ഷത്തേയ്ക്ക് നേതൃത്വം കൊടുക്കുന്നതിനായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ സി. ഡാനിയേല്‍ ഹൂസ്റ്റണിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും ബെഥേല്‍ അസംബ്ലീസ് ഓഫ് ഗോഡിന്റെ സീനിയര്‍ പാസ്റ്ററുമാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രജ്ജന്‍ ഫിലിപ്പ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പാസ്റ്ററാണ്. സെക്രട്ടറി ജോഷന്‍ ഡാനിയേല്‍ ഐ.പി.സി ഹെബ്രോന്‍ സംഭാഗവും പാസ്റ്റര്‍ ജൂബി ഡാനിയേലിന്റെ മകനുമാണ്.
ട്രഷറാര്‍ ജോണ്‍ ലൂക്കോസ് ഈ ഫെലോഷിപ്പില്‍ പല പദവികളും വഹിച്ചിട്ടുണ്ട്. സോംഗ് കോഡിനേറ്റര്‍ ഇവാ. ജോണ്‍ ഐസക്ക് ഒലിവ് ഗാര്‍ഡന്‍ മിനിസ്റ്ററീസിന്റെ ഡയറക്ടറും കൂടിയാണ്.

വിവിധ ആത്മീയ സമ്മേളനങ്ങള്‍ , പ്രാര്‍ത്ഥന കൂട്ടങ്ങള്‍ , സെമിനാറുകള്‍, സംയുക്ത ആരാധനാ സമ്മേളനങ്ങള്‍ തുടങ്ങിയ മീറ്റിംഗുകള്‍ എല്ലാ വര്‍ഷവും ഈ ഫെലോഷിപ്പ് നടത്തിവരുന്നു.

വാര്‍ത്ത അയച്ചത്: ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
പാസ്റ്റര്‍ ജോണ്‍ സി. ഡാനിയേല്‍
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
പാസ്റ്റര്‍ രജ്ജന്‍ ഫിലിപ്പ്
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ജോഷന്‍ ഡാനിയേല്‍
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ജോണ്‍ ലൂക്കോസ്
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ഇവാ. ജോണ്‍ ഐസക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക