Image

ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 March, 2012
ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍
ചിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ ഡാലസ് റീജനില്‍ നടന്ന ഇന്റര്‍ പാരീഷ് ടാലന്റ് ഫെസ്റ്റില്‍ യാഡിന്‍ ജോര്‍ജ്( ഒക്ലബോമ ഹോളി ഫാമിലി കാത്തലിക് ഇടവക), മെലിസ്സ മാത്യൂ(ഗാര്‍ലാന്റ് സെന്റ് തോമസ് ഇടവക) എന്നിവര്‍ യഥാക്രമം ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കൂടുതല്‍ മത്സരങ്ങളില്‍ വിജയിച്ചു കഴിവ് തെളിയിച്ച കലാപ്രതിഭകള്‍ക്കുള്ള ടാലന്റ് സ്റ്റാര്‍ അവാര്‍ഡിനര്‍ഹരായി.

റീജനിലെ ഏഴുദേവാലയങ്ങളിലെ മുന്നൂറോളം മതബോധന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മത്സരിച്ചാണ് ഇവര്‍ പ്രതിഭ തെളിയിച്ചത്. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ് ദേവാലയത്തില്‍ നടന്ന ഫെസ്റ്റിന്റെ സമാപനത്തില്‍ ഇരുവരും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ സ്വീകരിച്ചു.

ഉപന്യാസത്തില്‍ ഒന്നാമതും പ്രസംഗത്തിലും പദ്യമെഴുത്തിലും രണ്ടാം സ്ഥാനങ്ങളിലും യാഡിന്‍ നേടി. ഒക്ലഹോമ കത്തോലിക് ആര്‍ച്ച് ഡയോസിസിലെ 38 കാത്തലിക് സ്‌ക്കൂളുകള്‍ പങ്കെടുത്തു നടത്തിയ സ്‌പെല്ലിംഗ് ബി മത്സരത്തിലും ഇതിനു മുമ്പ് രണ്ടു തവണ ചാമ്പ്യനായിട്ടുണ്ട് ഒക്ലബോമ എഡ്മണ്ട് എലമെന്റ്ട്രിയിലെ അഞ്ചാം ഗ്രേഡു വിദ്യാര്‍ത്ഥിയായ ഈ കൊച്ചുമിടുക്കന്‍. മാതാപിതാക്കളായ ജോര്‍ജ് ജോസഫും ലിന്‍സി ജോര്‍ജും യാഡിനു പരിശീലനവും പ്രോത്സാഹനവും നല്‍കുന്നു. യോഷ്, നിദയ് എന്നിവ ഇളയ സഹോദരങ്ങള്‍.

മോണോ ആക്റ്റ്, മലയാളം സോങ്ങ്, ഇംഗ്ലീഷ് സോങ്ങ് എന്നിവയില്‍ ഒന്നാമതും, ഫോക്ക് ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ രണ്ടാമതും, പെന്‍സില്‍ സ്‌കെച്ചിങ്ങില്‍ മൂന്നാമതും സ്ഥാനങ്ങള്‍ നേടിയും, കൂടാതെ പങ്കെടുത്ത ഗ്രൂപ്പ് ഡാന്‍സിലും ബൈബിള്‍ സ്‌കിറ്റിലും വിജയം വരിച്ചുമാണ് മെലിസ മാത്യൂ തന്റെ പ്രതിഭ തെളിയിച്ചത്. സ്‌ക്കൂള്‍ ഡിസ്ട്രിക്ടില്‍ പെയിന്റിങ്ങിലും പെന്‍സില്‍ സ്‌കെട്ചിങ്ങിലും മെലിസ ഇതിനു മുമ്പും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മര്‍ഫിയില്‍ താമസമാക്കി മാത്യൂ തോമസ് ചൂരക്കാടും സുനി മാത്യൂവിന്റെയും മകളാണ് നാലാം ഗ്രേഡില്‍ പഠിക്കുന്ന പത്തു വയസുകാരിയായ ഈ കുരുന്നു പ്രതിഭ. രണ്ടു വയസുള്ള മെല്‍വിന്‍ മെലിസയുടെ ഇളയ സഹോദരനാണ്.
ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍
ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍
ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍
ഡാലസ് ഇന്റര്‍പാരീഷ് ഫെസ്റ്റ്: യാഡിന്‍ , മെലിസ ടാലന്റ് സ്റ്റാര്‍ പ്രതിഭകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക