Image

സി.ഒ.പിഎം ഇടപെടല്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു.

Published on 29 June, 2018
സി.ഒ.പിഎം ഇടപെടല്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു.
റിയാദ്: സ്‌പോണ്‍സറുടെ പിടിവാശി മൂലം ജോലിയോ ശമ്പളമോ നാട്ടില്‍ പോകാനോ കഴിയാതെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ഒമ്പത് ഇന്ത്യന്‍  തൊഴിലാളികളെ ചാരിറ്റി ഓഫ് പ്രവാസി മലയാളി ഇടപെടല്‍ മൂലം നാട്ടിലെത്തിച്ചു. 

റിയാദിലെ ഒരു വലിയ കോഫി ഷോപ്പിലെ ഇന്ത്യക്കാരായ ഒന്‍പത് ജീവനക്കാര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. .സൗദി പൗരന്മാര്‍ സ്ഥിരമായി ഹുക്ക വലിക്കാനും ഖാവ കുടിക്കാനുമായി എത്തുന്ന ഈ സ്ഥാപനത്തിന്റ ചുമതല കൊല്ലം സ്വദേശിയായ മലയാളിയുടേതായിരുന്നു .പെട്ടെന്നൊരു ദിവസം ചില സാമ്പത്തിക വിഷയവുമായി സ്‌പോണ്‍സറും മാനേജരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി . പിറ്റേ ദിവസം മാനേജര്‍ മലാസ് ജയിലിലായി.

തുടര്‍ന്ന് ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു ശമ്പളം കൊടുക്കാതായി . ആറു മാസങ്ങള്‍ക്കു ശേഷം എല്ലാവരുടെയും ഇക്കാമ തീര്‍ന്നു പലവട്ടം തൊഴിലാളികള്‍ ആവിശ്യപെട്ടിട്ടും..സ്‌പോണ്‍സര്‍ ഒമ്പത് തൊഴിലാളികളുടെയും ഇക്കാമ പുതുക്കി നല്‍കാന്‍ തയ്യാറായില്ല എട്ടുമാസത്തെ ശമ്പളം കിട്ടാതെ. ആഹാരത്തിനു പണമില്ലാതെ ജീവിതം നരകതുല്യമായപ്പോള്‍ ഇവര്‍ സഹായം തേടി ഇന്ത്യന്‍ എംബസ്സിയിലെത്തുകയായിരുന്നു .ഇവരുടെ പരാതി സ്വികരിച്ച എംബസ്സി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി പലതവണ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സര്‍ സഹകരിക്കാന്‍ തയ്യാറായില്ല തുടര്‍ന്നാണ്. തൊഴിലാളികളുടെ വിഷയം പരിഹരിക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കാനും എംബസ്സി ചാരിറ്റി ഓഫ് പ്രവാസി മലയാളി. പ്രസിഡണ്ട് . അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തുകയും. അദ്ദേഹം സംഘടനയുടെ മുഖ്യ ഉപദേഷ്ട്ടാവും മാധ്യമ പ്രവര്‍ത്തകനും കൂടിയായ ജയന്‍ കൊടുങ്ങല്ലൂരുമായി തോഴിളികളുടെ അടുത്തെത്തി വിവരങ്ങളെല്ലാം ശേഖരിച്ചു .

സാമുഹ്യപ്രവര്‍ത്തകര്‍ സ്‌പോണ്‍സറുമായി നിരന്തരം ചര്‍ച്ച നടത്തി .എന്നാല്‍ അദ്ദേഹം പിടിവാശിയിലായിരുന്നു .നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഇന്ത്യക്കാരായ ഒരു തൊഴിലാളിക്കും ഒരു പൈസയും തരില്ല ഇരുപത് കൊല്ലം കഴിയാതെ നാട്ടിലയക്കില്ല എന്നുള്ള ധിക്കാരപരമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് സംസാരിച്ചതുകൊണ്ട് ഫലമില്ലായെന്ന് ബോധ്യമായപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നിയമപരമായ നടപടിയിലേക്കു നീങ്ങി ഇന്ത്യന്‍ എംബസ്സിയുടെ പരിപൂര്‍ണ്ണ സഹായവും അസീസിയ പോലീസ് സ്‌റ്റേഷനില്‍ നിന്നുമുള്ള സഹായവും കൂടി ലഭിച്ചപ്പോള്‍ ലേബര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചു . 

തുടര്‍ന്ന് ലേബര്‍ കോടതിയില്‍ നിന്ന്കടുത്ത നടപടികള്‍ ഉണ്ടായി സ്‌പോണ്‍സറുടെ സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടു .ഏറ്റവും ഒടുവില്‍  അദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ട് കൂടി മരവിപ്പിച്ചപ്പോള്‍ അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിനു തയ്യാറാകുകയും. ജോലി ചെയ്ത നാളിലെ ശമ്പളം മുഴുവനും തൊഴിലാളികള്‍ക്ക് കൊടുക്കുകയും ഫൈനല്‍ എക്‌സിറ്റ് അടിച്ച് എല്ലാ തൊഴിലാളികളെയും നാട്ടിലേക്ക് അയക്കുന്നതിന് സാഹചര്യം ഒരുക്കുകയുംചെയ്തു തൊഴിലാളികള്‍ സാമുഹ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചു.



സി.ഒ.പിഎം ഇടപെടല്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിച്ചു.
സാമൂഹ്യപ്രവര്‍ത്തകരായ അയൂബ് കരൂപടന്നയും , ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ തൊഴിലാളികള്‍ക്കൊപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക