Image

നാലാം തവണയും മാക്‌സിമിന്റെ ഹോട്ട് 100 ലിസ്റ്റില്‍ പ്രിയങ്ക

Published on 29 June, 2018
നാലാം തവണയും മാക്‌സിമിന്റെ ഹോട്ട് 100 ലിസ്റ്റില്‍ പ്രിയങ്ക
ബോളിവുഡിന്റെ പ്രിയ സുന്ദരി പ്രിയങ്ക ചോപ്രയുടെ അംഗീകാരങ്ങള്‍ ഓരോ ദിവസവും ആരാധകരെ ആവേശത്തിലാക്കുകയാണ്. ഫാഷന്‍ മാഗസിനായ മാക്‌സിമിന്റെ ഹോട്ട് 100 ലിസ്റ്റില്‍ നാലാം തവണയും ഇടം നേടിയിരിക്കുകയാണ് താരം. ദ ഹോട്ടസ്റ്റ് വുമണ്‍ ഓണ്‍ ദ പ്ലാനറ്റ് എന്നതിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മാഗസിന്റെ കവര്‍ഗേളും പ്രിയങ്കയാണ്. ആദ്യമായി മാക്‌സിമിന്റെ ഹോട്ട് 100 ലിസ്റ്റില്‍ പ്രിയങ്ക സ്ഥാനം പിടിക്കുന്നത് 2011ലാണ്, പിന്നീട് 2013, 2016 വര്‍ഷങ്ങളിലും പ്രിയങ്ക ഈ പട്ടികയിലുള്‍പ്പെട്ടിരുന്നു.അംഗീകാരങ്ങള്‍ക്കിടയില്‍ താരത്തിന്റെ വിവാഹവും ബോളിവുഡില്‍ ചര്‍ച്ചാ വിഷയമാണ്. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹ നിശ്ചയം ജൂലൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക