Image

ദിലീപിനെ പുറത്താക്കിയതും, തിരിച്ചെടുത്തതും തിടുക്കത്തിലെന്ന് ലാല്‍: പ്രതികരിക്കാനില്ലെന്ന് ജയസൂര്യ

Published on 29 June, 2018
 ദിലീപിനെ പുറത്താക്കിയതും, തിരിച്ചെടുത്തതും തിടുക്കത്തിലെന്ന് ലാല്‍: പ്രതികരിക്കാനില്ലെന്ന് ജയസൂര്യ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനു പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ലാല്‍. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങള്‍ തിടുക്കത്തിലായിപ്പോയെന്ന് ലാല്‍ തുറന്നടിച്ചു.

അതേസമയം ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ രാജിവെയ്ക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് യുവനടന്‍ ജയസൂര്യ വ്യക്തമാക്കി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക