Image

സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണില്‍ സ്വീകരണം
ഹൂസ്റ്റണ്‍: `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' എന്ന ഡയറക്‌ടറിയുടെ പ്രസാധനകനും, പത്രപ്രവര്‍ത്തനകനും, ഗ്ലോബല്‍ ഓര്‍ഗൈസേഷന്‍ ഓഫ്‌ പീപ്പിള്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ സണ്ണി കുലത്താക്കലിന്‌, ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസി ന്യൂസ്‌, ഇതര സമൂഹ്യസംഘടനകളുമായി ചേര്‍ന്ന്‌ ഒരു സ്വീകരണം ജൂലൈ രണ്ടിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഷുഗര്‍ലാന്റ്‌ സിറ്റിയിലെ കഫേ ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ നല്‍കുന്നു.

1961- 62-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുശേഷം ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിട്ടാണ്‌ സണ്ണി കുലത്താക്കല്‍ പൊതുജീവിതമാരംഭിക്കുന്നത്‌. ഒരു തികിഞ്ഞ വാഗ്‌മിയും, കഴിവുറ്റ സംഘടകനുമാണ്‌ സണ്ണി കുലത്താക്കല്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം മാരാമണ്‍ സ്വദേശിയാണ്‌.
സണ്ണി കുലത്താക്കലിന്‌ ഹൂസ്റ്റണില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക