Image

നാസി കൂട്ടക്കൊലയില്‍ ഓസ്‌കാര്‍ ഗ്രോണിങ്ങിന് ജയില്‍വാസം

ജോര്‍ജ് ജോണ്‍ Published on 30 June, 2018
നാസി കൂട്ടക്കൊലയില്‍ ഓസ്‌കാര്‍ ഗ്രോണിങ്ങിന് ജയില്‍വാസം
ബര്‍ലിന്‍: രണ്ടാം ലോകയുദ്ധകാലത്തെ നാസി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അവസാന കേസില്‍ പഴയ എസ്എസ് ഗാര്‍ഡിന് 2015 ല്‍ ലൂണെബൂര്‍ഗ് കോടതി നല്‍കിയ നാലുവര്‍ഷത്തെ തടവുശിക്ഷ ജര്‍മന്‍ സുപ്രീം കോടതി ശരിവച്ചു. ഇതോടെ തൊണ്ണൂറ്റിയഞ്ചുകാരന്‍ ഓസ്‌കാര്‍ ഗ്രോണിങ്ങിനു ജയില്‍വാസം നടത്തണം. 
നാസി പടയിലെ ശേഷിക്കുന്ന അപൂര്‍വം അംഗങ്ങളില്‍ ഒരാളാണു ഓസ്‌കാര്‍ ഗ്രോണിങ്.

ലൂണെബുര്‍ഗ് കോടതി കഴിഞ്ഞ വര്‍ഷം നല്‍കിയ വിധി ചോദ്യംചെയ്താണ് ഗ്രോണിങ് ജര്‍മന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ ജൂതവംശജരെ കൂട്ടക്കുരതി നടത്തിയ സംഘത്തിലെ പ്രധാനിയായിരുന്നു ഓസ്‌കാര്‍ ഗ്രോണിങ് എന്നാണു കേസ്.


നാസി കൂട്ടക്കൊലയില്‍ ഓസ്‌കാര്‍ ഗ്രോണിങ്ങിന് ജയില്‍വാസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക