Image

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി

ഡോ. മാത്യു വൈരമണ്‍ Published on 02 July, 2018
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ 24 ജൂണ്‍ 2018 ന് സ്റ്റാഫോര്‍ഡ് കേരള കിച്ചണില്‍ കൂടിയ പ്രതിമാസ യോഗത്തില്‍ ഡാ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷം വഹിച്ചു. ഈശോ ജേക്കബ് മോഡറേറ്റര്‍ ആയിരുന്നു.

അറ്റോര്‍ണി ഡാ. മാത്യു വൈരമണ് അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. 1965 ലെ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ നിയമം 1968 ല്‍ പ്രാബല്യത്തില്‍ വന്നു. ആ നിയമമാണ് അമേരിക്കയിലേക്കുള്ള മലയാളി നേഴ്‌സ് മാരുടെയും കുടുംബങ്ങളുടെയും വലിയ തോതിലുള്ള കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. അതിനു ശേഷം 1990 കളുടെ അവസാനം ഐ.ടി. വിദഗ്ധരുടെ പ്രവാഹം കേരളത്തില്‍ നിന്നും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഉണ്ടായി. ഇന്ന് അനധികൃത കുടിയേറ്റം അമേരിക്കയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. അമേരിക്കന്‍ ഇമ്മിഗ്രേഷന് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുകയാണ്. സദസ്സ് 50 വര്‍ഷത്തെ കുടിയേറ്റ അനുഭവങ്ങള്‍ പങ്കു വച്ചു. അമേരിക്കയില്‍ താമസിക്കുന്ന മലയാളികളുടെയും കുടുംബങ്ങളുടെയും പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച നടന്നു. അമേരിക്കന്‍ മലയാളീ ഇന്ത്യന്‍ സംഘടനകള്‍ ഇമ്മിഗ്രേഷന്‍ പ്രശ്‌നങ്ങളില്‍ ഇടപെടണം എന്ന അഭിപ്രായവും ഉയര്‍ന്നു.

തുടര്‍ന്ന് മേരി കുരവക്കല്‍ ' ങ്യ ങീാ' എന്ന ഇംഗ്ലീഷില്‍ എഴുതിയ തന്റെ കവിത അവതരിപ്പിച്ചു. തന്റെ അമ്മയുടെ വിയോഗത്തിലുള്ള ദുഖവും, അമ്മയോടുള്ള തന്റെ സ്‌നേഹവും, അമ്മയുടെ സ്‌നേഹവും ഗുണഗണങ്ങളും ഹൃദയ സ്പര്ശിയായി തന്റെ കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് സദസ്സ് വിലയിരുത്തി.

പിന്നീട് കവി ദേവരാജ കുറുപ്പ് കാരാവള്ളില്‍ 'മാറ്റുരക്കപ്പെടുന്ന മാണിക്യ കല്ലുകള്‍' എന്ന തന്റെ കവിത ആലപിച്ചു. “ഗൃഹാതുരത്വത്തില്‍ സംവേദ സൗരഭം നുകരുമ്പോള്‍ സൗഹൃദ സാഹിത്യ വേദി തന്‍ സ്വര്‍ലോകം രചിക്കും പ്രവാസികള്‍” മാറ്റുരക്കപ്പെടാത്ത മാണിക്യ കല്ലുകള്‍ ആണ് എന്നുള്ള സന്ദേശത്തിലൂടെ, ഒരു പ്രവാസ കവിയുടെ ദീന രോദനം കാരാവള്ളില്‍ കവിതയിലൂടെ പ്രകടിപ്പിക്കുകയാണ്. .

ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, ഡാ. സണ്ണി എഴുമറ്റൂര്‍,ഡാ. മാത്യു വൈരമണ് , ബാബു കുരവക്കല്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവക്കല്‍, ജോണ്‍ മാത്യു, ദേവരാജ കുറുപ്പ്, ജോസഫ് പൊന്നോലി, ജോര്‍ജ് പാംസ്ആര്‍ട്ട്. ടോം വിരുപ്പന്‍, നൈനാന്‍ മാത്തുള്ള, ഷാജി ജോര്‍ജ്, റോഷന്‍ ഷോണ്‍ ഈശോ, ജോസഫ് മണ്ഡപം എന്നിവര്‍ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

അടുത്ത മീറ്റിംഗ് ജൂലൈ 22 നു കേരളാ ഹൗസില്‍ 3.30 പിഎം നു കൂടുന്നതായിരുക്കും
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക