ദിലീപിനോടല്ല എന്റെ അമര്‍ഷം: വിശദീകരണവുമായി നടി രഞ്‌ജിനി
FILM NEWS
05-Jul-2018

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ചിത്രം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രഞ്‌ജിനി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. തുടര്‍ന്നും നിരവധി തമിഴ്,മലയാള ചിത്രങ്ങളിലും രഞ്‌ജിനി അഭിനയിച്ചിരുന്നു.അടുത്തിടെ എഎംഎംഎ വാര്‍ഷിക യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രഞ്‌ജിനി രംഗത്തുവന്നിരുന്നു.
ദിലീപിനെ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രഞ്‌ജിനി എത്തിയിരുന്നത്. സിനിമയിലെ സ്‌ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചിട്ടുളളതെന്നും മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ പ്രവണതയാണ് ഇതിലൂടെ വ്യക്കമാവുന്നത് എന്നുമായിരുന്നു രഞ്‌ജിനി പ്രതികരിച്ചിരുന്നത്.
എന്നാലിപ്പോള്‍
ദിലീപിനോടല്ല തന്റെ അമര്‍ഷമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്‌ജിനി. തന്റെ
ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു നടി ഇക്കാര്യം അറിയിച്ചത്. നിരപരാധിത്വം
തെളിയിക്കാതെ സംഘടനയിലേക്ക് മടങ്ങിവരില്ലെന്ന് പറഞ്ഞ ദിലിപീനെ
അഭിനന്ദിച്ചുകൊണ്ടാണ് രഞ്‌ജിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
താരസംഘടനയിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞ് മാന്യമായൊരു നിലപാടാണ് ദിലീപ്
എടുത്തിരിക്കുന്നത്. നിരപരാധിത്വം തെളിയിക്കുന്ന നിങ്ങളുടെ കോടതി വിധിക്കായി
നമ്മുക്ക് കാത്തിരിക്കാം.രഞ്‌ജിനി പറയുന്നു.
എന്നാല്‍ അമ്മ സംഘടനയുടെ മൗനത്തിലും ആണ്‍ മേധാവിത്വത്തിലുളള അവരുടെ തീരുമാനങ്ങളിലും അമര്‍ഷമുണ്ട്. എന്തുക്കൊണ്ട് അവര്‍ക്ക് തങ്ങളുടെ സഹോദരിയോട് മാപ്പ് പറഞ്ഞുകൂടാ. പിന്നെ എന്തിനാണ് നമ്മളൊന്നാണ്,നമ്മളൊരു കുടുംബം എന്നൊക്കെയുളള എഎംഎംഎയുടെ മുദ്രാവാക്യം. രഞ്‌ജിനി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments