Image

കപില്‍ ദേവിന്റെ ജീവിതവും സിനിമയാവുന്നു, നായകനായി രണ്‍വീര്‍ സിംഗ്!!

Published on 05 July, 2018
കപില്‍ ദേവിന്റെ ജീവിതവും സിനിമയാവുന്നു, നായകനായി രണ്‍വീര്‍ സിംഗ്!!
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ നടനാണ് രണ്‍വീര്‍ സിംഗ്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ബാന്‍ഡ് ബജാ ബരത് എന്ന സിനിമയിലുടെയായിരുന്നു രണ്‍വീര്‍ ബോളിവുഡിലെത്തിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു രണ്‍വീര്‍ ബോളിവുഡിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. അനുഷ്‌ക ശര്‍മ്മ രണ്‍വീറിന്റെ നായികയായി എത്തിയ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങള്‍ രണ്‍വീറിന്റെതായി ബോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ രണ്‍വീര്‍ ചിത്രങ്ങള്‍ക്കായിരുന്നു തിയ്യേറ്ററുകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ചരിത്ര കഥാപാത്രങ്ങളെ തന്റെ അഭിനയം കൊണ്ടും ശരീരഭാഷകൊണ്ടും മികവുറ്റതാക്കാന്‍ രണ്‍വീറിന് സാധിച്ചിരുന്നു. കൈനിറയെ ചിത്രങ്ങളാണ് രണ്‍വീറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ രണ്‍വീറിന്റെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ ദേവിന്റെ ജീവിതകഥയില്‍ രണ്‍വീര്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്


ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമായി കപ്പില്‍ മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്.  83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി എത്തുന്നത്. കബീര്‍ ഖാനായിരിക്കും ചിത്രം സംവിധാനം ചെയ്യുകായെന്നാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക