Image

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന്‌ ബി ജെ പി എം പി

Published on 06 July, 2018
ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന്‌  ബി ജെ പി എം പി
ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന വിവാദ പ്രസംഗവുമായി ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി. ഇന്ത്യയിലെ എല്ലാ ക്രിസ്‌ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഗോപാല്‍ ഷെട്ടി പ്രസംഗിച്ചത്‌.

'ക്രിസ്‌ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ്‌ അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്‌. ഹിന്ദുക്കളോ മുസ്ലീങ്ങളും അല്ല ഇന്ത്യയെ മോചിപ്പിച്ചത്‌. നമ്മള്‍ ഒരുമിച്ച്‌ ഹിന്ദുസ്ഥാനികളായാണ്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയത്‌'. ഷെട്ടി പറഞ്ഞു.

ഞായറാഴ്‌ച മുംബൈ മലഡില്‍ ഷിയാ കബറസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ്‌ ഇ മിലാദില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദ പരാമര്‍ശം.

ഷെട്ടിയുടെ പ്രസ്‌താവനയ്‌ക്കെതിരെ മുംബൈ കോണ്‍ഗ്രസ്‌ രംഗത്തെത്തി. ഷെട്ടിക്ക്‌ ചരിത്രത്തെ കുറിച്ച്‌ ധാരണയില്ല, അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ മുംബൈ കോണ്‍ഗ്രസ്‌ ട്വിറ്ററില്‍ ആരോപിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക