Image

മോദിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി

Published on 06 July, 2018
മോദിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും  കൂടിക്കാഴ്‌ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ്‌ തോഗ്‌ബെയും തമ്മിലുള്ള കൂടിക്കാഴ്‌ച ഡല്‍ഹിയില്‍ നടന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തോഗ്‌ബെ വ്യാഴാഴ്‌ചയായിരുന്നു ഇന്ത്യയില്‍ എത്തിയത്‌.

സന്ദര്‍ശനത്തോട്‌ അനുബന്ധിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജും തോഗ്‌ബെയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

രാഷ്ട്രപതിയുമായും തോഗ്‌ബെ കൂടിക്കാഴ്‌ച നടത്തുന്നതാണ്‌. പ്രതിരോധം, സുരക്ഷ, നയതന്ത്ര സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു.

നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു തോഗ്‌ബെ ഇന്ത്യ സന്ദര്‍ശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക