Image

ലോക കത്തോലിക്കാ യുവജന സമ്മേളനം സ്‌പെയിനില്‍

Published on 01 July, 2011
ലോക കത്തോലിക്കാ യുവജന സമ്മേളനം സ്‌പെയിനില്‍
മാഡ്രിഡ്‌: കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള ലോക യുവജന സമ്മേളനം സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കും. ഓഗസ്റ്റ്‌ 16 മുതല്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ മാര്‍പാപ്പ ബനഡിക്ട്‌ പതിനാറാമന്‍ പങ്കെടുക്കും. സഭാചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമുള്ള യുവജനദിനാഘോഷമായിരിക്കും ഇക്കുറി നടക്കുകയെന്നു സംഘാടകസമിതിക്കു നേതൃത്വം നല്‌കുന്ന കര്‍ദിനാള്‍ സ്റ്റനിസ്ലാവോസ്‌ റില്‍കോ പറഞ്ഞു.ലോകമെങ്ങുമുള്ള യുവജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്‌ഠിക്കുന്ന നൈറ്റ്‌ വിജില്‍, വിശ്വാസപ്രഘോഷണ ഘോഷയാത്ര, സാംസ്‌കാരികസമ്മേളനങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഓഗസ്റ്റ്‌ 20നു രാത്രിയാണു ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നൈറ്റ്‌ വിജില്‍. ഓഗസ്റ്റ്‌ 18ന്‌ ചടങ്ങില്‍ പങ്കെടുക്കാനായി മാര്‍പാപ്പ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക