Image

ലോക പ്രാര്‍ഥനാ ദിനം ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു

തോമസ്‌ റ്റി ഉമ്മന്‍ Published on 28 March, 2012
ലോക പ്രാര്‍ഥനാ ദിനം ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്‌: സെന്റ്‌ തോമസ്‌ എകുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ഥനാദിനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിവിധ സഭകളില്‍ നിന്നുമുള്ള ഒട്ടേറെ വൈദിക രുടെയും അത്‌മായ നേതാക്കളുടെയും സാന്നിധ്യത്തില്‍ വച്ച്‌ നടത്തപ്പെട്ടു. മലങ്കര ക്‌നാനായ സഭയുടെ ആര്‍ച്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ ആയുബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്താ മുഖ്യാതിഥി ആയിരുന്നു.

മിസിസ്‌ ബ്രിന്‍ഡോ ഈപ്പന്‍ പ്രാര്‍ഥനാ ദിനാചരണത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും ആസ്‌പദമാക്കി പ്രത്യേക സന്ദേശം നല്‍കി. വെരി റവ യേശുദാസന്‍ പാപ്പന്‍ കോര്‍ എപിസ്‌കോപ്പ, വെരി റവ്‌ വര്‍ഗീസ്‌ പ്ലാന്തോട്ടം കോര്‍ എപിസ്‌കോപ്പ , റവ സി എ തോമസ്‌, റവ എ ബി ബിനു, റവ. ജോണ്‍ പാപ്പന്‍, റവ്‌. ജോഷ്വ പാപ്പന്‍ , റവ ജേക്കബ്‌ വര്‍ഗീസ്‌, റവ്‌. വര്‍ഗീസ്‌ മത്തായി, റവ. ബിജു പി സൈമണ്‍, എകുമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ റവ നെബു സ്‌കറിയ, ക്ലെര്‍ജി വൈസ്‌ പ്രസിഡന്റ്‌ റവ ജോണ്‍ തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, സെക്രട്ടറി റിനു വര്‍ഗീസ്‌ , ട്രഷറാര്‍ സിബു ജേക്കബ്‌, റവ സി എം ഈപ്പന്‍ , മുന്‍ സെക്രട്ടറി രഘു നൈനാന്‍ , ഡോ. ജോണ്‍ പി തോമസ്‌, ലജി തോമസ്‌, സബ്‌ മാര്‍കോസ്‌, ഫിലിപ്പ്‌ കെ മാത്യു, അന്നമ്മ ഫിലിപ്പ്‌, സാറാമ്മ ജോര്‍ജ്‌ , ഷാജി സാം, കൊല്ലശേരില്‍ അലക്‌സാണ്ടര്‍ , പോത്തന്‍ സി ജോണ്‍, തോമസ്‌ വര്‍ഗീസ്‌, തോമസ്‌ റ്റി ഉമ്മന്‍ (പി. ആര്‍. ഒ) തുടങ്ങിയവര്‍ പ്രാര്‍ഥനയ്‌ക്കും ആരാധനയ്‌ക്കും നേതൃത്വം നല്‍കി. എക്യൂനിക്കല്‍ കൊയര്‍ ഗാനാലാപനത്തിന്‌ നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ പ്രാര്‍ഥനാ വിഷയമായി തെരഞ്ഞെടുത്തത്‌ മലേഷ്യ രാജ്യമായിരുന്നു.

ന്യൂയോര്‌കിലെ വില്ലിസ്‌ടന്‍ പാര്‍ക്കിലുള്ള സി എസ്‌ ഐ ജൂബിലിമെമ്മോറിയല്‍ ദേവാലയത്തില്‍ വച്ചാണ്‌ പ്രാര്‍ഥനാദിനം നടത്തപ്പെട്ടത്‌.
ലോക പ്രാര്‍ഥനാ ദിനം ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക