അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണപ്പതക്കമോഷണം: പ്രതി അറസ്റ്റില്‍
VARTHA
11-Jul-2018
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വര്‍ണപ്പതക്കം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ക്ഷേത്ര അന്തേവാസി കൂടിയായ ഇടുക്കി ഉപ്പുതറ സ്വദേശി വിശ്വനാഥനാണ് മോഷണം നടത്തിയതെന്ന് െ്രെകം ബ്രാഞ്ച് വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ നടക്കുന്ന മോഷണങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 2017 ഏപ്രിലിലാണ് പതിനൊന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണപ്പതക്കം മോഷണം പോയത്. തുടര്‍ന്ന് ഒരുമാസത്തിനു ശേഷം, മേയ് 23ന് അത് തിരികെ ലഭിക്കുകയും ചെയ്തു.
മാലയും പതക്കവും രണ്ടായി വേര്‍പെടുത്തിയ നിലയിലാണ് സ്വര്‍ണപ്പതക്കം തിരികെ ലഭിച്ചത്. കാണിക്കവഞ്ചികളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അവ കണ്ടെത്തിയത്. ക്‌ഷേത്രത്തിലെ ഗുരുവായൂര്‍ നടയിലെ കാണിക്കവഞ്ചിയില്‍ നിന്നാണ് സ്വര്‍ണമാല കണ്ടെത്തിയത്. ഗണപതിനടയിലെ കാണിക്കവഞ്ചിയില്‍നിന്നു പതക്കവും തിരികെ ലഭിച്ചു. പതക്കത്തിലെ കല്ലുകള്‍ ഇളക്കിമാറ്റിയിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments