യൂട്യൂബില്‍ തരംഗമായി 'കൂടെ'യിലെ പ്രണയഗാനം: ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലധികം വ്യൂസ്
FILM NEWS
12-Jul-2018

കൊച്ചി: അഞ്‌ജലി മേനോന്‍ സംവിധാനം
ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കൂടെ'യിലെ പ്രണയഗാനം `വാനവില്ലേ` ഇന്നലെ
യൂട്യൂബില്‍ റിലീസ് ചെയ്‌തു. എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്‌തിരിക്കുന്ന ഗാനം
കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.
പൃഥ്വിരാജ് സുകുമാരനും പാര്‍വതിയും അഭിനയിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്‌ത്
ആദ്യ ദിവസം തന്നെ യൂട്യൂബില്‍ തരംഗമായി മാറി. നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ
ഇതുവരെ കണ്ടത്.
`വാനവില്ലേ` ഗാനം യൂട്യൂബില്‍ കാണാന്‍: https://www.youtube.com/watch?v=DLkC3WZy2Fw
അഞ്‌ജലി മേനോന്‍ തിരക്കഥയൊരുക്കി സംവിധാനം
നിര്‍വഹിച്ച 'കൂടെ'യില്‍ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി
എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധാര്‍ഥ്
മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍, രഞ്‌ജിത്ത് ബാലകൃഷ്‌ണന്‍,
മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ലിറ്റില്‍
സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു. ജൂലൈ 14ന്
തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര
വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്‌ജിത്തും അഞ്‌ജലി മേനോനും ചേര്‍ന്നാണ്
നിര്‍മിച്ചിരി ക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്‌ണര്‍.
`വാനവില്ലേ` ഗാനം യൂട്യൂബില്‍ കാണാന്‍: https://www.youtube.com/watch?v=DLkC3WZy2Fw
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments