പെഷവാര്‍/കറാച്ചി: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ സ്ഥാനാര്‍ഥിയടക്കം 90 പേര് കൊല്ലപ്പെട്ടു. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്ഫോടനങ്ങളുണ്ടായത്.
120 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ് റെയ്സാനി.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍! സ്ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.