Image

സെന്റ് തോമസ് ഏറ്റു പറഞ്ഞ ക്രിസ്തു വിശ്വാസം പ്രഖ്യാപിക്കുന്നതാണ് മാര്‍ത്തോമ്മന്‍ പാരമ്പര്യം

വറുഗീസ് പോത്താനിക്കാട് Published on 20 July, 2018
സെന്റ് തോമസ് ഏറ്റു പറഞ്ഞ ക്രിസ്തു വിശ്വാസം പ്രഖ്യാപിക്കുന്നതാണ് മാര്‍ത്തോമ്മന്‍ പാരമ്പര്യം
എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവെ എന്നു ക്രിസ്തു ശിഷ്യനായ തോമസ് ഏറ്റു പറഞ്ഞ വിശ്വാസ പ്രഖ്യാപനമാണ് ഭാരതസഭകള്‍ മാര്‍ത്തോമ്മന്‍ പാരമ്പര്യത്തിനടിസ്ഥാനമായി കാണുന്നത്. അതു തന്നെയാണ് മാര്‍ത്തോമ്മന്‍ മാര്‍ഗ്ഗവും. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച മാര്‍ത്തോമ്മയുടെ സാക്ഷ്യം-തോമ്മ മാര്‍ഗ്ഗമായി എന്നു റവ.ഡോ. ജേക്കബ് കുര്യന്‍ പ്രസ്താവിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സിനു നാളെ കൊടിയിറങ്ങും.
മാര്‍ത്തോമ്മ പാരമ്പര്യവും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു റവ.ഡോ. ജേക്കബ് കുര്യന്‍ സംസാരിച്ചത്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ക്രൈസ്തവ സഭ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പാരമ്പര്യവും ഭാഷയും സാംസ്‌കാരികതയും നിറഞ്ഞ ഭാരതത്തില്‍ മാര്‍ത്തോമ്മ സുവിശേഷം അറിയിച്ചത് മുഖ്യമായും യഹൂദന്മാരുടെയും ദ്രാവിഡരുടെയും ബ്രാഹ്മണരുടെയും ഇടയിലാണ്. 
അങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജനസമൂഹത്തെയാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് വിളിച്ചു ചേര്‍ത്തത്. ആയതിനാല്‍ ബ്രാഹ്മണരെ മാത്രമല്ല, ഇതര ജാതിക്കാരെയും ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു തിരിച്ചു, ജേക്കബ് കുര്യന്‍ അച്ചന്‍ പ്രസ്താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക