Image

കനേഡിയന്‍ നെഹ്‌റു ട്രോഫിക്കു കേരളാ സര്‍ക്കാരിന്റെ ആശംസകള്‍: മന്ത്രി കടകംപളളി സുരേന്ദ്രന്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2018
കനേഡിയന്‍ നെഹ്‌റു ട്രോഫിക്കു കേരളാ സര്‍ക്കാരിന്റെ ആശംസകള്‍: മന്ത്രി കടകംപളളി സുരേന്ദ്രന്‍
കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പയിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കി പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കു കേരള സര്‍ക്കാരിന്റെ അഭിവാദ്യങ്ങളും ആശംസകളും കേരള സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. അറിയിച്ചു. ഏതാണ്ട് പതിനാറു ടീമുകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരത്തില്‍ വിജയിക്കുന്ന ടീമിനു നല്‍കാനുള്ള "കാനേഡിയന്‍ നെഹ്‌റു ട്രോഫി" മന്ത്രി ശ്രീ കടകമ്പള്ളി സുരേന്ദ്രന്‍ സമാജം പ്രസിഡണ്ട് കുര്യന്‍ പ്രാക്കാനത്തിനു കൈമാറി പ്രവാസി വള്ളംകളിയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചു.തുടര്‍ന്ന് ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ട്രോഫി പ്രയാണം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്ന് ആരംഭിച്ചു.

കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ലോകത്തുള്ള എല്ലാ മലയാളികളുടെയും പേരില്‍ അദ്ദേഹം ആശംസകള്‍ അറിയിച്ചു.വള്ളംകളി മലയാളികളുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറിയ ശ്രദ്ധേയമായ ഒരു ഉത്സവമാണ്. കേരളത്തിന്റെ തനിമ മലയാളികള്‍ ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ മഹത്തായ വള്ളംകളി എന്നു അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം അഭിവാദ്യങ്ങള്‍ നേര്‍ന്നു. ചടങ്ങില്‍ ജോയി സെബാസ്റ്റ്യന്‍, സോമോന്‍ സക്കറിയ , കിഷോര്‍ പണ്ടികശാല , മോന്‍സി തോമസ്, ശ്രീരാജ് , മത്തായി മാത്തുള്ള തുടങ്ങിയവര്‍ പങ്കെടുത്തു

ഫിലാഡല്‍ഫിയയില്‍ നിന്ന് മന്ത്രി കടകമ്പള്ളി അഭിവാദ്യം അര്‍പ്പിച്ചു സമാജം പ്രസിഡണ്ട് കുര്യന്‍ പ്രാക്കനത്തെയും സമാജം സംഘടകരെയും പരമേല്പ്പിച്ച വിജയികള്‍ക്കു സമ്മാനിക്കുവാനുള്ള ട്രോഫിമായുള്ള പ്രചരണ പ്രയാണത്തിന് ജൂലൈ 29 നു കാനഡയിലെ ബ്രംപ്ടനില്‍ വള്ളംകളി പ്രേമികളും, ടീമുകളും,സംഘാടകരും ചേര്‍ന്ന് സ്വീകരണം നല്‍കുന്നതാണെന്ന് സമാജം സെക്രട്ടറി ലതാ മേനോന്‍ ,വള്ളംകളി സ്വാഗത സംഘം ചെയര്‍മാന്‍ ബിനു ജോഷ്വാ , വള്ളംകളി കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായ വള്ളംകളി മലയാളിയുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്.ആ വള്ളംകളിയെ പ്രവാസികളുടെ പറുദീസായായ കാനഡയിലേക്ക് ബ്രംപ്ടന്‍ സമാജം !കഴിഞ്ഞ ഏതാണ്ടു പത്തുവര്‍ഷമായി പറിച്ചു നട്ടി വളര്‍ത്തിയപ്പോള്‍ ഇന്നാട്ടിലെയും യു എസ് എ യിലേയും മലയാളി സമൂഹവും സംഘടനകളും, വ്യവസായികളും പൊതുജനവുമെല്ലാം അതിനെ കേവലം ഒരു സമാജത്തിന്റെ പരിപാടി എന്നതില്‍ ഉപരി അക്ഷരാര്‍ത്ഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ മലയാളികളുടെ ഒരു മാമാങ്കമായി രൂപപ്പെടുത്താന്‍ സഹായിച്ചുവെന്ന് സമാജം വൈസ് പ്രസിഡണ്ട് ലാല്‍ജി ജോണ്‍, സാം പുതുക്കേരില്‍ ട്രഷറര്‍ ജ്ജോജി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ശ്രീമതി ഷൈനി സെബാസ്റ്റ്യന്‍, റേസ്‌കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗിസ്ന്‍ സ്വാഗത സംഘം വൈസ് ചെയര്‍ സിന്ധു സജോയ്, ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക