Image

ചിലര്‍ പി.ഡി.പി എം.എല്‍.എമാരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നു: മെഹബൂബാ മുഫ്‌തി

Published on 21 July, 2018
ചിലര്‍ പി.ഡി.പി എം.എല്‍.എമാരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നു:  മെഹബൂബാ മുഫ്‌തി
ന്യൂദല്‍ഹി: ജമ്മുകശ്‌മീരില്‍ സഖ്യം പിരിഞ്ഞതിനു പിന്നാലെ പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി തുറന്നുപറഞ്ഞ്‌ കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി. എന്‍.ഐ.എ റെയ്‌ഡ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി തങ്ങളുടെ എം.എല്‍.എമാരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുകയാണെന്നാണ്‌ മെഹ്‌ബൂബ മുഫ്‌തി പറഞ്ഞത്‌.

ബി.ജെ.പിയുടെ പേരെടുത്തു പറയാതെയാണ്‌ മെഹ്‌ബൂബ മുഫ്‌തിയുടെ ആരോപണം. പി.ഡി.പി പാര്‍ട്ടി വിടാന്‍ എം.എല്‍.എമാര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന്‌ തന്നോട്‌ പറഞ്ഞെന്നാണ്‌ മെഹ്‌ബൂബ പറഞ്ഞത്‌.

'കേന്ദ്രസര്‍ക്കാറാണ്‌ അത്‌ ചെയ്യുന്നതെന്ന്‌ ഞാന്‍ പറയുന്നില്ല. എന്നാല്‍ ദല്‍ഹിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്‌. എം.എല്‍.എമാരെ പണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നല്‍കി സ്വാധീനിച്ചോ പി.ഡി.പിയില്‍ നിന്നു വിടാന്‍ പ്രേരിപ്പിക്കുകയാണ്‌. അവര്‍ അതിനു തയ്യാറായില്ലെങ്കില്‍ എന്‍.ഐ.എ റെയ്‌ഡ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തുന്നു.' എന്നാണ്‌ മെഹ്‌ബൂബ മുഫ്‌തിയുടെ ആരോപണം.

'വിഘടനവാദവും മുഖ്യധാരാ രാഷ്ട്രീയവും സൈനികാധിപത്യവും ഒരുമിച്ചു നിലനില്‍ക്കുന്ന സ്ഥലമാണ്‌ കശ്‌മീര്‍. എന്‍.ഐ.എ എന്ന ഭീഷണി താഴ്‌വരയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ വേണ്ടിയാണ്‌.' അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക