Image

കെ.സി.സി.എന്‍.എ. കണ്‍ വന്‍ഷനില്‍ മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്തിന്?

നിരീക്ഷകന്‍ Published on 21 July, 2018
കെ.സി.സി.എന്‍.എ. കണ്‍ വന്‍ഷനില്‍ മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്തിന്?
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന കണ്‍ വന്‍ഷനാണു ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) കണ്‍ വന്‍ഷന്‍. ഫൊക്കാന-ഫോമാ കണ്‍ വന്‍ഷനൊന്നും അടുത്തെത്തില്ല.

ഇപ്പോള്‍ അറ്റ്‌ലാന്റയില്‍ കണ്‍ വന്‍ഷന്‍ നടക്കുന്നു. പക്ഷെ മാധ്യമങ്ങളില്‍ അതു സംബന്ധിച്ച് വാര്‍ത്തകളൊ വിവരങ്ങളൊ ഒന്നുമില്ല.

പണ്ടൊക്കെ ഇവിടെയുള്ള മധ്യമങ്ങള്‍ കണ്‍ വന്‍ഷന്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാരവാഹികള്‍ മാധ്യംങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
ഏതാനും വര്‍ഷമായി അതുണ്ടാവുന്നില്ല. 

ഇതിന്റെ കാരണം മനസിലാവുന്നില്ല. മാധ്യമങ്ങള്‍ മാറിയതായി അറിവില്ല. സമുദായം മാറിയോ? അവിടെ എന്താ രഹസ്യ കാര്യങ്ങള്‍ വല്ലതും നടക്കുന്നുണ്ടോ മാധ്യമങ്ങളിലൊന്നും വരാന്‍ പാടില്ലത്തതായി?

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സും മറ്റും എറ്റവുമധികം ജനശ്രദ്ധ നേടുമ്പോഴാണു ക്‌നാനായ കണ്‍ വന്‍ഷന്‍ ആരുമറിയാതെ പോകുന്നത്. അവിടെ പറയുന്ന ആത്മീയ പ്രഭാഷണങ്ങളും മറ്റും എല്ലാവര്‍ക്കും വെളിച്ചം പകരുന്നതായിരിക്കും. അതു പോലും പുറത്ത് അറിയേണ്ട എന്ന് വന്നാല്‍ എന്തു ചെയ്യും?

സമുദായത്തിന്റെ പ്രശ്ങ്ങള്‍ മാധ്യമങ്ങളെ പങ്കെടുപ്പിക്കാതിരുന്നാല്‍ തീരുമോ?
Join WhatsApp News
kana 2018-07-21 12:28:31
മാധ്യമങ്ങളെ മാത്രമല്ല, ന്യു യോര്‍ക്കില്‍ നിന്നു രണ്ട് വൈദികരെയും ഒഴിവാക്കി. കാരണം അവര്‍ സഭക്കു പള്ളി വാങ്ങി! അതു കുറ്റമാണത്രെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക