Image

അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം

ഫ്രാന്‍സിസ് തടത്തില്‍ Published on 22 July, 2018
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
ന്യൂജേഴ്സി: പുഞ്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍, വലിയ സുഹൃദ്വലയത്തിനുടമ, മികച്ച പ്രഭാഷകന്‍, സര്‍വോപരി നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ്.- അഡ്വക്കേറ്റ് സനല്‍കുമാര്‍ എന്ന കമ്യൂണിസ്‌റ് നേതാവിന് വിശേഷണങ്ങള്‍ ഇതിലുമൊക്കെ ഏറെയാണ്. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ സനല്‍കുമാറിനെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്തവര്‍ക്കു മറക്കാനാവില്ല നിറ പുഞ്ചിരി തൂകിയുള്ള ആ മുഖം. ഒരിക്കല്‍ പരിചയപ്പെട്ടവരെ പേരുചൊല്ലി വിളിച്ചുകൊണ്ടു സൗഹൃദം പുതുക്കുന്ന സനല്‍കുമാര്‍ എന്ന ഈ യുവ അഭ്യഭാഷകന് ന്യൂജേഴ്സിയിലെ മലയാളി സമൂഹം നല്‍കിയ സ്വീകരണം പങ്കാളിത്തം കൊണ്ട് ലളിതവും ലാളിത്യംകൊണ്ട് ഏറ്റവും മികച്ചതുമായിരുന്നു. ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ന്യൂജേഴ്സിയിലെ എല്ലാ അസ്സോസിയേഷനുകളിലും നിന്നുള്ള പധാനപ്പെട്ട നേതാക്കന്മാര്‍ പങ്കെടുത്തു.

എളിമയും നിറപുഞ്ചിരിമയുമായി ഏവരുടെയും ഹൃദയത്തില്‍ കൈയൊപ്പ് ചാര്‍ത്തിയ ഈ തിരുവല്ലക്കാരുടെ പ്രിയ നേതാവിനെ കേരളം മുഴുവനുമുള്ള അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. ഫോമ, ഫൊക്കാന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഭാര്യയും സിപിഎം അദ്ധ്യാപക സംഘടനയുടെ നേതാവുമായ ബിന്ദുവുമൊത്തു എത്തിയ സനല്‍ കുമാറിന് അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുള്ള മലയാളി സംഘടനകള്‍ സ്വീകരണം നല്‍കിയിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കുന്ന അദ്ദേഹത്തിന് ലഭിക്കുന്ന അവസാനത്തെ സ്വീകരണമായിരുന്നു ന്യൂജേഴ്സിയില്‍ നടന്നത്.

ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ആയിരുന്നു സ്വീകരണ ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്ന് എത്തിയ നിരവധി നേതാക്കള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളും കേരളത്തെക്കുറിച്ചും വികസന സ്വപ്നങ്ങളെക്കുറിച്ചും സനല്‍കുമാറുമായി പങ്കുവെച്ചു. താന്‍ അമേരിക്കയില്‍ നിന്ന് പഠിച്ച ഒരുപാടു നല്ല കാര്യങ്ങളും അദ്ദേഹം നേതാക്കന്മാരുമായി പങ്കു വെച്ചു. കേരളത്തെക്കുറിച്ചും വികസനകളെക്കുറിച്ചും ഒരുപാടു തെറ്റായ ധാരണകള്‍ അമേരിക്കന്‍ മലയാളികള്‍ക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി വികസനപ്രവര്‍ത്തങ്ങളെക്കുറിച്ചു വിശദീകരിച്ചു, എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ മറച്ചു വച്ചുകൊണ്ടു നെഗറ്റീവ് ആയ കാര്യങ്ങള്‍ മാത്രം പെരുപ്പിച്ചുകാട്ടുകയാണെന്നും സൂചിപ്പിച്ചു. മാധ്യമങ്ങളെ വിമര്‍ശിച്ചാല്‍ വിമരിക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൊക്കാന പ്രസിഡന്റ് ഇലക്റ്റ് മാധവന്‍ ബി നായര്‍,ട്രഷറര്‍ ഇലക്റ്റ് സജിമോന്‍ ആന്റണി,വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ അലക്‌സ് കോശി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ.ഗോപിനാഥന്‍ നായര്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര,മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, കാഞ്ച് മുന്‍ പ്രസിഡന്റ് ജയപ്രകാശ്, കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി സണ്ണി വാളിപ്ലാക്കല്‍,മാധ്യമപ്രവര്‍ത്തകരായ ഫ്രാന്‍സിസ് തടത്തില്‍, ജിനേഷ് തമ്പി,സുനില്‍ ട്രൈസ്റ്റാര്‍, കാഞ്ച് ജോയിന്റ് സെക്രട്ടറി ബിജു വര്ഗീസ്,മഞ്ച് ജോയിന്റ് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, സുധാകര്‍,അച്ചന്കുഞ്ഞു, പീറ്റര്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്,അനീഷ്, ഷൈജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം, പത്തനംതിട്ട ജില്ല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, പരുമല ദേവസ്വം ബോര്‍ഡ് മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ സെനറ്റ് അംഗം, യൂണിയന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ്. നിര്ഭാഗ്യംകൊണ്ട് തിരുവല്ല നിയമ സഭ മണ്ഡലത്തില്‍ നിന്ന് പരാജയം ഏറ്റു വാങ്ങേണ്ടിവന്ന സനല്‍കുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി സഹകരണ പ്രസ്ഥാന രംഗത്തെ നിറ സ്വാധീനമാണ്. 
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
അഡ്വ. സനല്‍കുമാറിനു ന്യൂജേഴ്സിയുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക