യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ തന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണന്നും, പോലീസ് അന്വേഷണം സുതാര്യമായിരുന്നില്ലന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. അതിനാല്‍ കേസില്‍ സി.ബി.ഐ അന്വേഷണവും ദിലീപ് പര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 26ന് കേസിലെ മറ്റൊരു പ്രതിയും അഭിഭാഷകനുമായ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കും.