അവാര്‍ഡിന്റെ പെരുമയിലല്ല മോഹന്‍ലാല്‍ എന്ന നടന് ,പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്ന് തന്നെയാണ് തന്റെയും അഭിപ്രായം : ജോയ് മാത്യു
Published on 25 July, 2018
അവാര്‍ഡ് ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകേണ്ട ആളല്ല മോഹന്‍ലാലെന്നും അതുകൊണ്ട് പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്ന് തന്നെയാണ് തന്റെയും അഭിപ്രായമെന്ന് ജോയ് മാത്യു. ഭീമ ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്നും പുരസ്കാരങ്ങളാല്‍ ഓര്‍മിക്കപ്പെടേണ്ടവരല്ല കലാകാരന്മാരെന്നും ജോയ് മാത്യു പറഞ്ഞു. അവാര്‍ഡിന്റെ പെരുമയിലല്ല മോഹന്‍ലാല്‍ എന്ന നടന് അഭിരമിക്കുന്നത്. സത്യത്തില്‍ സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കേണ്ട ആവശ്യമെന്താണ്. ഒരു സാധാരണ തൊഴിലാളിയെക്കാളും ഒരു കര്‍ഷകനെക്കാളും വലുതാണോ സിനിമാക്കാരന്. അതാത് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ആദരവും ലഭിക്കുകതന്നെ വേണം. അത് ഭരിക്കുന്നവനെയും അവര്‍ നിയമിച്ച അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും ഓശാന പാടിയും സുഖിപ്പിച്ചുമല്ല സംഘടിപ്പിക്കേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല