Image

ഡാളസ് സെന്റ് മേരീസ് വലിയപള്ളി പ്രോപ്പര്‍ട്ടി വാങ്ങിച്ചു.

Published on 28 July, 2018
ഡാളസ് സെന്റ് മേരീസ് വലിയപള്ളി പ്രോപ്പര്‍ട്ടി വാങ്ങിച്ചു.
ഡാളസ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് വലിയപള്ളി പുതുതായി എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ നിന്നും വാങ്ങിച്ച സ്ഥലത്തു പാര്‍ക്കിങ് ലോട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അംഗ സംഖ്യ വര്‍ധിച്ചതിനെ തുടര്‍ന്ന് ആവശ്യമായ പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കാനാണ് 27,640 സ്ക്വയര്‍ ഫുഡ് സ്ഥലം കൂടി പുതുതായി വാങ്ങിച്ചത്.

സെന്റ് മേരീസ് വലിയ പള്ളിക്കു വേണ്ടി ഫാ . രാജു ഡാനിയേല്‍ , റോയ് കൊടുവത്ത് , എല്‍സണ്‍ സാമുവേല്‍ എന്നിവര്‍ കോണ്‍ട്രാക്ട് ഒപ്പിട്ടു.

റിപ്പോര്‍ട്ട്: ചാര്‍ളി വി. പടനിലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക