Image

ന്യൂ ഓര്‍ലിയന്‍സില്‍ ജനകൂട്ടത്തിനു നേര്‍ക്കു വെടിവെപ്പ് - മൂന്നു മരണം (പി.പി .ചെറിയാന്‍)

Published on 29 July, 2018
ന്യൂ ഓര്‍ലിയന്‍സില്‍ ജനകൂട്ടത്തിനു നേര്‍ക്കു വെടിവെപ്പ് - മൂന്നു മരണം (പി.പി .ചെറിയാന്‍)
ലൂസിയാന: ന്യൂ ഓര്‍ലിയന്‍സ് ക്ലായിബോര്‍ണെ അവന്യുവില്‍ ജൂലൈ 28 ശനിയാഴ്ച രാത്രി ജനകൂട്ടത്തിനു നേര്‍ക്കു നടന്ന വെടി വയ്പില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു .

പരിക്കേറ്റവരെ ഏഴു പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച രണ്ടു ചെറുപ്പക്കാര്‍ ഒരു റൈഫിളും കൈത്തോക്കും ഉപയോഗിച്ചു ജന കൂട്ടത്തിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപെട്ടു .ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ അടിയന്തര ശാസ്ത്രക്രിയക് വിധേയമാക്കി എന്നാണ് അറിയുന്നത്.മറ്റുളളവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു 
ന്യൂ ഓര്‍ലിയന്‍സില്‍ ജനകൂട്ടത്തിനു നേര്‍ക്കു വെടിവെപ്പ് - മൂന്നു മരണം (പി.പി .ചെറിയാന്‍)
ന്യൂ ഓര്‍ലിയന്‍സില്‍ ജനകൂട്ടത്തിനു നേര്‍ക്കു വെടിവെപ്പ് - മൂന്നു മരണം (പി.പി .ചെറിയാന്‍)
ന്യൂ ഓര്‍ലിയന്‍സില്‍ ജനകൂട്ടത്തിനു നേര്‍ക്കു വെടിവെപ്പ് - മൂന്നു മരണം (പി.പി .ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക