Image

തനിഷ്‌ക് എബ്രഹാമിനു പതിനഞ്ചാം വയസില്‍ എഞ്ചിനിയറിംഗ് ബിരുദം

Published on 29 July, 2018
തനിഷ്‌ക് എബ്രഹാമിനു പതിനഞ്ചാം വയസില്‍ എഞ്ചിനിയറിംഗ് ബിരുദം
കാലിഫൊര്‍ണിയ: മലയാളിയായ തനിഷ്‌ക്ക് എബ്രഹാം പതിനഞ്ചാം വയസ്സില്‍ എന്‍ജിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്.

വെറ്റിനറി ഡോക്ടറായ താജി എബ്രഹാമിന്റെയും, സോഫ്റ്റ വെയര്‍ എന്‍ജിനീയറായ ബിജൂവിന്റെയും മകനാണ് തനിഷ്‌ക്ക്.തന്റെ ഭര്‍ത്താവിനും പിതാവിനും ലഭിച്ച ഏറ്റവും വലിയ ഫാദേര്‍സ് ഡേ സമ്മാനമായിട്ടാണ് തനിഷ്‌ക്കിന്റെ അമ്മ താജി എബ്രഹാം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

11 -ാം വയസ്സില്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയിരുന്നു. ആറാം വയസ്സില്‍ തന്നെ തനിഷ്‌ക്ക് ഓണ്‍ലൈന്‍ വഴി ഹൈ സ്‌ക്കുള്‍ കോളേജ് തല ക്ലാസ്സുകള്‍ പഠിച്ചു തുടങ്ങുകയും ഉയര്‍ന്ന മാര്‍ക്കുകളോടെ വിജയം നേടുകയും ചെയ്തിരുന്നു. അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയുടെ സര്‍ട്ടിഫിക്കേറ്റ് തനിഷ്‌ക്ക് ആറ് മാസം കൊണ്ട് കരസ്ഥമാക്കി.

അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തിലെ എം.ഡി എടുക്കാനാണ് തനിഷ്‌ക്കിന്റെ പ്ലാന്‍. ഇളയ സഹോദരി ടിയാരയും കോളജ് തലത്തിലാണു പഠിക്കുന്നത്
തനിഷ്‌ക് എബ്രഹാമിനു പതിനഞ്ചാം വയസില്‍ എഞ്ചിനിയറിംഗ് ബിരുദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക