Image

നോണ്‍ ഇമ്മിഗ്രന്റ്‌ വിസ ഫീസ്‌ കൂട്ടി; ഇമ്മിഗ്രന്റ്‌ വിസ ഫീസ്‌ കുറഞ്ഞു

Published on 29 March, 2012
നോണ്‍ ഇമ്മിഗ്രന്റ്‌ വിസ ഫീസ്‌ കൂട്ടി; ഇമ്മിഗ്രന്റ്‌  വിസ ഫീസ്‌ കുറഞ്ഞു

ന്യൂയോര്‍ക്ക്: കുടയേറ്റ, കുടിയേറ്റ ഇതര വീസ പ്രോസസിംഗിനായുള്ള പുതിയ നിരക്കുകള്‍ ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. കുടിയേറ്റ ഇതര വിഭാഗത്തില്‍ മിക്ക വിസകള്‍ക്കും നിരക്കു കൂടുമെങ്കിലും പ്രതിശ്രുത വരന്‍/വധുവിനുള്ള കെ വിസക്കും ട്രീറ്റി ട്രേഡേഴ്‌സിനുള്ള ഇ വിസക്കും നിരക്കു കുറയും. കുടിയേറ്റ ഇതര വീസകള്‍ക്കുള്ള നിലവിലെ വീസാ പ്രോസസിംഗ് നിരക്കുകള്‍ യയാര്‍ഥ ചെലവിനെ അടിസ്ഥാനമാക്കിയില്ലെന്നതിനാലാണ് നിരക്കുയര്‍ത്തുന്നതെന്ന് യുഎസ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

കുടിയേറ്റ ഇതര വീസകള്‍ക്കുള്ള പുതിയ പ്രോസസിംഗ് നിരക്കുകള്‍:ബ്രാക്കറ്റില്‍ പഴയ നിരക്ക്

1-ടൂറിസ്റ്റ്, ബിസിനസ്, ട്രാന്‍സിസ്റ്റ്, ക്രൂ മെംബര്‍, സ്റ്റുഡന്റ്, എക്‌സ്‌ചേഞ്ച് വിസിറ്റര്‍, ജേര്‍ണലിസ്റ്റ് വീസകള്‍-160 ഡോളര്‍(140 ഡോളര്‍)
2-പെറ്റീഷന്‍-ബേസ്ഡ് വീസ(എച്ച്,എല്‍, ഒ, പി, ക്യൂ, ആര്‍)-190 ഡോളര്‍(150 ഡോളര്‍)
3-ട്രീറ്റി ഇന്‍വെസ്റ്റര്‍ ആന്‍ഡ് ട്രേഡ് വീസ(ഇ)-270 ഡോളര്‍(390 ഡോളര്‍)
4- പ്രതിശ്രുത വരന്‍/വധുവിനുള്ള കെ വീസ-(ഇ, കെ)-240 ഡോളര്‍(350 ഡോളര്‍)
5-ബോര്‍ഡര്‍ ക്രോസിംഗ് കാര്‍ഡ്‌സ്(15 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍)-160 ഡോളര്‍(140 ഡോളര്‍)
6-ബോര്‍ഡര്‍ ക്രോസിംഗ് കാര്‍ഡ്‌സ്(15 വയസില്‍ താഴെ പ്രായമുള്ളവര്‍)-15 ഡോളര്‍(14 ഡോളര്‍)

കുടിയേറ്റ വീസകള്‍ക്കായുള്ള പ്രോസസിംഗ് നിരക്ക്

1-ഏറ്റവും അടുത്ത ബന്ധുവിനോ കുടുംബാംഗത്തിനോ ഉള്ള വീസ അപേക്ഷകള്‍ക്ക്-230 ഡോളര്‍(330 ഡോളര്‍)
2-തൊഴില്‍ അടിസ്ഥാന വീസാ അപേക്ഷകള്‍-405 ഡോളര്‍(720 ഡോളര്‍)
3-മറ്റു കുടിയേറ്റ വീസ അപേക്ഷകള്‍-220 ഡോളര്‍(305 ഡോളര്‍)
4-ഡൈവേഴ്‌സിറ്റി വീസ പ്രോഗ്രാം ഫീസ്-330 ഡോളര്‍(440 ഡോളര്‍)
5-റസിഡന്റ് സ്റ്റാറ്റസ്-275 ഡോളര്‍(380 ഡോളര്‍).

Visa Processing Fees to Change on April 13, 2012

The Department is required to recover, as far as possible, the cost of processing visas through the collection of application fees.  For a number of reasons, the current fees no longer cover the actual cost of processing nonimmigrant visas.  The nonimmigrant visa fee increase will support the addition and expansion of overseas facilities, as well as additional staffing required to meet increased visa demand.

Although most categories of nonimmigrant visa processing fees will increase, the fee for E visas (treaty-traders and treaty-investors) and K visas (for fiancé(e)s of U.S. citizens) will decrease.
നോണ്‍ ഇമ്മിഗ്രന്റ്‌ വിസ ഫീസ്‌ കൂട്ടി; ഇമ്മിഗ്രന്റ്‌  വിസ ഫീസ്‌ കുറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക