Image

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2018
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി
ചിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന്നു ചിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ്‌ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് , ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള തോമസ് ജോര്‍ജ് തെങ്ങും തോട്ടത്തിലിന്റെ ( പ്രസിഡന്റ് ,തോമസ് ജോര്‍ജ് ഇന്‍ഷുറന്‍സ് ഏജന്‍സി കോര്‍പറേഷന്‍ ) ഭവന അങ്കണത്തില്‍ സ്വീകരണവും , കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേട്ടമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച മികച്ച പൊതുപ്രവര്ത്തകനുള്ള അവാര്‍ഡും നല്‍കി .

സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍ ജോര്‍ജ് (ബാബു) മാത്യു വിന്റെ അധ്യക്ഷ്യ തയില്‍ കൂടിയ സമ്മേളനത്തില്‍ ഫൊക്കാന മുന്‍ ദേശീയ പ്രെസിഡന്റ് മറിയാമ്മ പിള്ള യോഗം ഔപചാരികമായി ഉത്ഘാടനം നിര്‍വഹിച്ചു..ഐ.എന്‍.ഒ.സി അമേരിക്ക സ്ഥാപക പ്രസിഡന്റ് പോള്‍ പറമ്പി, ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ ; തമ്പി മാത്യു , സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍, വൈസ് ചെയര്മാന്‍ ബിജു കൃഷ്ണന്‍ , ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം , ഐ.എന്‍.ഒ.സി ദേശീയ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ ,ശ്രി.അനിയന്‍ കോന്നാത്തു (കോണ്‍ഗ്രസ്) എന്നിവര്‍ ആശംസയര്പ്പിച്ചു ചടങ്ങില്‍ പ്രസംഗിച്ചു.

ശ്രീ .ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ തന്‍റെ മറുപടിപ്രസംഗത്തില്‍, അമേരിക്കയിലെ മലയാളികള്‍ വൈവിധ്യമാര്‍ന്ന മികച്ച ജീവിത സൗകര്യങ്ങളില്‍ നിറയുമ്പോഴും, ജന്മനാടിനെ സ്‌നേഹിക്കുകയും കരുതുകയും ഇനിയും മികച്ച നാട്ടില്‍ ഉണ്ടാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ഹൃദയംഗമായി ആദരിക്കുകയും പ്രശംസിക്കുകയും ഉണ്ടായി. നാട്ടിലേക്കുള്ള കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ പങ്കു വര്‍ധിപ്പിക്കാന്‍, വിശിഷ്യാ മധ്യതിരുവിതാംകൂറില്‍ ഇപ്പോഴുള്ള വെള്ളപ്പൊക്ക കെടുതികളില്‍ , ജില്ലാ ഭരണകൂടത്തോടൊപ്പം സഹായമൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചു .

കേരള സംസ്ഥാന ഹൗസ് ഫെഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കേരളത്തിലെ ഭവന നിര്‍മ്മാണ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതികളെപ്പറ്റി വിശദീകരിക്കുകയും, ഒപ്പം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അതിവിപുലമായ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമാക്കി സംസാരിച്ചു .ഒപ്പം നാടിന്‍റെ സമഗ്രവികസനത്തിനു അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുവാന്‍ , അതില്‍ പങ്കാളികള്‍ ആകുന്നതിനു ക്ഷണിച്ചു . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദേശ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, നടപ്പാക്കുന്ന ഒരു പദ്ധതി ഈവര്‍ഷം ഒടുവില്‍ ഹൂസ്റ്റണിലെ സിറ്റി ഓഫ് സ്റ്റാഫ്‌ഫോര്‍ഡ് മായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്നു .

അടുത്തുവരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ട കരുത്തുപകരുവാന്‍ അഭ്യര്‍ത്ഥിച്ചു . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ സുഹൃത്തുവലയമുള്ള കൊണ്ടൂര്‍ വിവിധ ഭാഗങ്ങളില്‍ തനിക്കുലഭിച്ച ഊഷ്മളമായ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഫൊക്കാന, ഐ.എന്‍.ഒ.സി എന്നിവയുടെ സെക്രെട്ടറിയും, സി.എം.എ വിമന്‍സ് ഫോറം നേതാവുമായ ശ്രീമതി.ജെസ്സി റിന്‍സി സ്വാഗതവും , സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് തമ്പി മാമ്മൂട്ടില്‍ കൃതജ്ഞതയും അര്‍പ്പിച്ചു .

കേരളത്തിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് തോമസ് ജോര്‍ജ് തെങ്ങുംതോട്ടത്തില്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയിലും സാന്നിദ്ധ്യത്തിലൂം ജോര്‍ജ് മാമന്‍ കൊണ്ടൂരിന് സമ്മാനിച്ചു. അത്താഴവിരുന്നോടുകൂടി നൂറോളം പേര്‍ പങ്കെടുത്ത സമ്മേളനം വിജയകരമായി സമാപിച്ചു.
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക