Image

ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബര്‍ 5 മുതല്‍ 8വരെ

തോമാസ് മാത്യു ജോയ്‌സ് Published on 02 August, 2018
ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബര്‍ 5 മുതല്‍ 8വരെ
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടക്കും. അറ്റ്‌ലാന്റാ എയര്‍പോര്‍ട്ടിനു സമീപത്തെ മാരിയറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ മാധ്യമരംഗത്തെ പ്രമുഖരും വിവിധരാജ്യങ്ങളിലെ ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ നാലുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. 

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍കൊണ്ടുവരുന്നതിനായി 2013 ല്‍ സ്ഥാപിതമായ സംഘടനയ്ക്ക് നിലവില്‍ 12 ചാപ്റ്ററുകളാണുള്ളത്. മാധ്യമ രംഗത്തെ പ്രൊഫഷണലുകളെ എല്ലാം കൂട്ടി ഒരുമിപ്പിക്കുവാനും, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഐഎപിസി ചാപ്റ്ററുകളെ പരിപോഷിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷത്തെ മീഡിയ കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിനായി ചെയര്‍മാന്‍ ഡോ: ബാബു സ്റ്റീഫന്റെയും, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയയുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

അച്ചടി, ടിവി, വെബ് പ്രൊഫഷണലുകള്‍ മള്‍ട്ടി മീഡിയ പ്രസന്റേഷനിലൂടെയും, ഡിബേറ്റുകളിലൂടെയും പ്രിന്റ്, ഓണ്‍ലൈന്‍ മീഡിയ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും അവമൂലം ഉണ്ടാകുന്ന അവസരങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യും.

ഐഎപിസിയുടെ അറ്റ്‌ലാന്റാ ചാപ്റ്റര്‍, പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കുവാനും അഞ്ചാം വര്‍ഷം ആഘോഷമാക്കുവാനുമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഫൊട്ടോഗ്രാഫി, എഴുത്ത്, പെയിന്റിംഗ് വീഡിയോഗ്രാഫി എന്നിവയില്‍ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഐഎപിസി സംഘടിപ്പിക്കുന്നു.

മാധ്യമരംഗത്തും സമൂഹത്തിനും സംഭാവന നല്‍കിയ പ്രൊഫഷണലുകള്‍ കമ്യൂണിറ്റി ലീഡേഴ്‌സ്  എന്നിവരെ ഐഎപിസി ആദരിക്കും. 
ഒക്ടോബര്‍ 7ന് നടക്കുന്ന ചടങ്ങില്‍ സത്ക്കര്‍മ്മ അവാര്‍ഡ്, സത്ഭാവന അവാര്‍ഡ്, മറ്റ് അവാര്‍ഡുകള്‍, പ്രശസ്തി പത്രവും ഫലകവും തുടങ്ങിയവ സമ്മാനിക്കും. 

ഐഎപിസി മുന്‍വര്‍ഷങ്ങളില്‍ ന്യുയോര്‍ക്, ന്യുജഴ്‌സി, കണക്ടികട്ട്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലാണ് വിജയകരമായി അന്താരാഷ്ട്രമാധ്യമ സമ്മേളനം നടത്തിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും, സര്‍ക്കാര്‍ എജന്‍സികളുടെയും സാന്നദ്ധ്യത്തില്‍ വിവിധ ചാപ്ടറുകള്‍ സാമൂഹിക സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാധ്യമസമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകളും ഡിബേറ്റുകളും നടത്താറുണ്ട്.


ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബര്‍ 5 മുതല്‍ 8വരെ
ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബര്‍ 5 മുതല്‍ 8വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക