Image

കൗബോയ് ടീമിന് അഭിവാദ്യം അര്‍പ്പിച്ചു വധശിക്ഷ ഏറ്റുവാങ്ങി.

പി.പി.ചെറിയാന്‍ Published on 30 March, 2012
കൗബോയ് ടീമിന് അഭിവാദ്യം അര്‍പ്പിച്ചു വധശിക്ഷ ഏറ്റുവാങ്ങി.
ഹണ്ട്‌സ് വില്ല(ടെക്‌സസ്): സിരകളിലൂടെ മാരകമായ വിഷം പ്രവഹിച്ചു തുടങ്ങി അബോധാവസ്ഥയിലേക്ക് വഴുതി വീഴുന്നതിനു മുമ്പ് തന്റെ പ്രിയപ്പെട്ട ടീമായ കൗബോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുവാന്‍ ജെസ്സി. ജൊ. ഹെര്‍ണാഡസ് മറന്നില്ല. ഹണ്ട്‌സ് വില്ലില്‍ മാര്‍ച്ച് 28നായിരുന്നു വധശിഷ.

2001 ല്‍ ബേബി സിറ്റിങ്ങ് നടത്തിയിരുന്ന 10മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തലക്കടിച്ചു, കയ്യും, കാലും ഒടിച്ചും കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങുന്നതിനിടെയാണ് ഈ അപൂര്‍വ്വ സന്ദര്‍ഭത്തിന് കാഴ്ചക്കാര്‍ സാക്ഷിയായത്.

വധശിക്ഷ കാണുവാന്‍ എത്തിയിരുന്ന എല്ലാവരുടേയും മുഖത്ത് നോക്കി പുഞ്ചിരി തൂകുന്നതിനും, ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് അവസാനമായി പറയുന്നതിനും ജെസ്സി പ്രത്യേകം ശ്രദ്ധിച്ചു.

ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന നാലാമാത്തെ വധശിക്ഷയാണിത്. ജനുവരി 26, ഫെബ്രുവരി 29, മാര്‍ച്ച് 7, മാര്‍ച്ച് 25 എന്നീ തീയ്യതികളിലായിരുന്നു.

വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നല്‍കിയിട്ടും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. അമേരിക്കയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്.
കൗബോയ് ടീമിന് അഭിവാദ്യം അര്‍പ്പിച്ചു വധശിക്ഷ ഏറ്റുവാങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക