Image

ക്വീന്‍സിലെ ഓഗസ്റ്റ് 11 ഇന്ത്യ ഡേ പരേഡ് വിജയിപ്പിക്കുവാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേരുന്നു

(തോമസ് റ്റി ഉമ്മന്‍) Published on 04 August, 2018
ക്വീന്‍സിലെ ഓഗസ്റ്റ് 11 ഇന്ത്യ ഡേ പരേഡ് വിജയിപ്പിക്കുവാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേരുന്നു
ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്വീന്‍സ് ബറോയിലെ ഹില്‍സൈഡ് അവന്യുവില്‍ , ഓഗസ്റ്റ് 11 നു ശനിയാഴ്ച 2 മണി മുതല്‍ ആരംഭിക്കുന്ന മൂന്നാമത് ഇന്ത്യാ ഡേ പരേഡിന്റെ വിജയത്തിനായി ട്രൈസ്‌റ്റേറ്റിലുള്ള വിവിധ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഓഗസ്റ്റ് 6നു തിങ്കളാഴ്ച വൈകിട്ട് 6:30 നു ഗ്ലെന്‍ ഓക്‌സിലെ സന്തൂര്‍ ഇന്ത്യന്‍ റെസ്‌റ്റോ റെന്‍റ്റില്‍ വച്ച് ചേരുന്നതാണ്. എല്ലാ അസോസിയേഷന്‍ ഭാരവാഹികളും ഈ യോഗത്തില്‍ സംബന്ധിക്കണമെന്ന് പരേഡ് കമ്മിറ്റി അറിയിക്കുന്നു.

ഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ് അസോസിയേഷനോടൊപ്പം വിവിധ സംഘടനകളും ചേര്‍ന്ന് പരേഡിന് തയ്യാറെടുപ്പുകള്‍ക്കു നേതൃത്വം നല്‍കുന്നു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ പോലീസ് ഓഫീസേര്‍ സിന്റെ മാര്‍ച്ച്, ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ യൂണിഫോംഡ് ഓഫീസേഴ്‌സിന്റെ മാര്‍ച്ച് , പ്രശസ്ത ബോളിവുഡ് താരനിര തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരേഡി നോടനുബന്ധിച്ചു ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ അവതരിപ്പിക്കുന്ന വര്‍ണാഭമായ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ന്യൂയോര്‍ക്കിലെ എല്ലാ ടി വി സ്‌റ്റേഷനുകളും പരിപാടിയില്‍ പങ്കെടുക്കുന്നതാണെന്നു അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക