Image

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 11ന്

Published on 05 August, 2018
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 11ന്
ടാമ്പാ: 2017 ലെ 111 വിഭവങ്ങളുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഓണസദ്യക്കു ശേഷം മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ ഒരുക്കുന്ന മറ്റൊരു ഓണാഘോഷം ഓഗസ്റ്റ് 11ന് സ്‌കര്‍ട്ട് ഹാര്‍ട്ട്കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ (2620 Washington Road, Valrico, FL.)വച്ച് നടത്തപ്പെടുന്നു. 

അന്നേദിവസം രാവിലെ 11.30ന് ആരംഭിക്കുന്ന ഓണസദ്യക്കു ശേഷം താമ്പായിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന മെഗാ ഫ്യൂഷന്‍ ചെണ്ടമേളം ആയിരിക്കും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.

തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം.   ഫൊക്കാനയുടെയും ഫോമയുടെയും ഭാരവാഹികളും ദേശീയ നേതാക്കളും പങ്കെടുക്കുന്നു. അതോടൊപ്പം തന്നെ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇലക്ഷനില്‍ വിവിധ തസ്തികകളിലേക്ക് മത്സരിക്കുന്ന മത്സരാര്‍ത്ഥികളും ടാമ്പയിലും പരിസരത്തും അധിവസിക്കുന്ന മലയാളികളുടെ വിവിധ മതപുരോഹിതരും സന്യാസി സന്യാസിനിമാരും പങ്കെടുക്കുന്നു. 

ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഗ്രാജുവേറ്റ് ചെയിത കുട്ടികളെ വേദിയില്‍ ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും നല്‍കി ആദരിക്കുന്നതാണ് . മലയാളികളുടെ കാര്‍ഷിക അഭിരുചി വളര്‍ത്തുവാന്‍ മലയാളി അസോസിയേഷന്‍ നല്‍കിവരുന്ന കര്‍ഷകശ്രീ അവാര്‍ഡ് ഈ വര്‍ഷത്തെ വിജയിക്ക് സമ്മാനിക്കുന്നതും ആണ് . 

 മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ, ഒരിക്കിരിക്കുന്ന സീനിയര്‍ ക്ലബ് ന്റെ ഉദ്ഘാടനവും കിഡ്‌സ് ക്ലബ് ഉദ്ഘാടനവും വേദിയില്‍ നടക്കുന്നതാണ്.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഇരുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വിവിധയിനം കലാപരിപാടികള്‍ നടത്തപ്പെടുന്നതാണ്. 

 അഞ്ചാമത് മെഗാ ഓണാഘോഷങ്ങള്‍ക്ക് ഡോളി വേണാട് പ്രസിഡന്റ് ഷൈനി ജോസ് കിഴക്കനടിയില്‍ പ്രസിഡന്റ് എലെക്ട് ലാലി ചാക്കോ,    വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി സോളമന്‍ ജോസഫ്, ട്രഷറര്‍ രഞ്ജിത്ത് മന്നാടിയാര്‍, ജോയിന്റ്‌സെക്രട്ടറി നിഷ മാത്യു,    ജോയിന്റ്ട്രഷറര്‍ സുനി ആലുംമൂട്ടില്‍, മറ്റ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ് തോമസ് , മാത്തുക്കുട്ടി മാളിയേക്കല്‍ , ഡോക്ടര്‍ ജോസഫ് പൂവത്തുങ്കല്‍, ജോജി സ്റ്റീഫന്‍ കിഴക്കനടിയില്‍, ബോബിഎബ്രഹാം, ഷൈജന്‍ മേക്കാട്ടുപറമ്പന്‍, എമില്‍  എബ്രഹാം, ജൂലി റെനിമോന്‍, മായാ ആന്റണി, എലിസബത്ത് അലക്‌സാണ്ടര്‍, സീമ വേണുഗോപാല്‍, ഷിറ ഭഗവാട്ള, സ്മിത മാമന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ സണ്ണി മറ്റമന, ചെയര്‍മാന്‍ സുരേഷ് നായര്‍, വൈസ് ചെയര്‍മാന്‍ വര്‍ഗീസ് മാണി, സെക്രട്ടറി മാത്യു തണ്ടാശ്ശേരില്‍, ജോമോന്‍ തെക്കേ തൊടിയില്‍ സൈമണ്‍ തൊമ്മന്‍, എന്നിവരും യൂത്ത് കോര്‍ഡിനേറ്റേഴ്സായ ആല്‍വിന്‍ ആലുംമൂട്ടില്‍, ടോബിന്‍ ചാക്കോ, നീന , ഷാരു തത്തംകുളം, അഭിജിത് ഹരികുമാര്‍, ഷോണ്‍ ബേബി, ധനഞ്ജയ് നീലകണ്ഠന്‍, എബിന്‍ എബ്രഹാം, ജോസിയ ജേക്കബ്, റിയ ജോസഫ്, എന്നിവരും നിരവധി വോളന്റിയര്മാരും നേതൃത്വം നല്‍കുന്നു.

വ്യത്യസ്തമായ ഓണാഘോഷ ത്തിലേക്ക് എല്ലാ മലയാളികളെയും പ്രസിഡന്റ് ഡോളി വേണാട് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 11ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക