Image

സ്‌പെയിനില്‍ പണിമുടക്ക്‌: ജനജീവിതം സ്‌തംഭിച്ചു

Published on 30 March, 2012
സ്‌പെയിനില്‍ പണിമുടക്ക്‌: ജനജീവിതം സ്‌തംഭിച്ചു
മഡ്രിഡ്‌: സ്‌പെയിനില്‍ തൊളിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത സമരം ജനജീവിതം സ്‌തംഭിപ്പിച്ചു. ജനോപകാര പ്രദമായ പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കുന്നതിനെതിരേയാണ്‌ സമരം. ഫാക്ടറികളും വ്യവസായിക സംരംഭങ്ങളും അടഞ്ഞുകിടന്നു. തലസ്ഥാന നഗരിയില്‍ ബസ്‌ ഡിപ്പോ പിക്കറ്റ്‌ ചെയ്‌ത തൊഴിലാളികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും പേര്‍ക്ക്‌ പരിക്കേറ്റു. 58 പേരെ അറസ്റ്റ്‌ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നികുതി വര്‍ധിപ്പിക്കല്‍, ജനക്ഷേമ പദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട്‌ വെട്ടിച്ചുരുക്കല്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ കുറക്കല്‍ എന്നിവയുടെ പേരില്‍ പ്രധാനമന്ത്രി മരിയാനോ രജോയ്‌ നയിക്കുന്ന ഗവണ്‍മെന്‍റിനെതിരെ ദേശവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്‌. തൊഴിലാളികളെ കമ്പനികള്‍ക്ക്‌ അനായാസം പിരിച്ചുവിടാവുന്ന രീതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമം പാസാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക