കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18ന്
OCEANIA
06-Aug-2018

കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നിര്‍മിക്കാനൊരുങ്ങുന്ന സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ സ്ഥലത്തിന്റെയും അവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാന്‍ബറ ഗോള്‍ബന്‍ രൂപത ആര്‍ച്ചു ബിഷപ്പ് ക്രിസ്റ്റഫര്‍. സി. പ്രൗസ് വെഞ്ചരിപ്പ് കര്‍മ്മത്തിനും ശ്രശൂഷകള്‍ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി സഹകാര്‍മ്മികത്വം വഹിക്കും.
കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 138 , നരബന്ധ ലെയിന്‍, സൈമണ്‍സ്റ്റന്‍ , എസിടി 2609 എന്ന വിലാസത്തിലുള്ള വസ്തു ഇടവക സമൂഹം 3 .81 മില്യണ്‍ ഡോളറിനാണ് സ്വന്തമാക്കിയത് . ഏഴര ഏക്കര്‍ (3.1 ഹെക്ടര്‍ ) സ്ഥലവും 1271 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്മെന്റ് വക സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments