Image

എ.കെ. ആന്റണി രാജിവെയ്‌ക്കണമെന്ന്‌ ബി.ജെ.പി

Published on 30 March, 2012
എ.കെ. ആന്റണി രാജിവെയ്‌ക്കണമെന്ന്‌ ബി.ജെ.പി
ന്യൂഡല്‍ഹി: കരസേനയുമായി ബന്ധപ്പെട്ട്‌ അഴിമതി നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി രാജിവെയ്‌ക്കണമെന്ന്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവദേക്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിവാദമായ ടാട്രാ ട്രക്ക്‌ ഇടപാടില്‍ ക്രമക്കേടുണ്‌ടെന്നും അന്വേഷണം നടത്തണമെന്നും കാണിച്ച്‌ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ രണ്‌ട്‌ വര്‍ഷം മുന്‍പ്‌ എ.കെ. ആന്റണിക്ക്‌ കത്തയച്ചതായ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയായിരുന്നു പ്രകാശ്‌ ജാവേദ്‌കര്‍ ആവശ്യമുന്നയിച്ചത്‌.

സര്‍ക്കാരും പ്രതിരോധമന്ത്രാലയവും അഴിമതി മൂടിവെയ്‌ക്കാനായിരുന്നു ശ്രമിച്ചതെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. അഴിമതിയെ സഹായിക്കുന്ന നിലപാടാണെങ്കില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പ്രതിരോധമന്ത്രി രാജിവെയ്‌ക്കണമെന്നും പ്രകാശ്‌ ജാവേദ്‌കര്‍ ആവശ്യപ്പെട്ടു. കരസേനാ മേധാവി പരാതി എഴുതി നല്‍കാഞ്ഞതിനാലാണ്‌ അന്വേഷണത്തിന്‌ ഉത്തരവിടാഞ്ഞതെന്ന ആന്റണിയുടെ വാദത്തെയും പ്രകാശ്‌ ജാവദേക്കര്‍ വിമര്‍ശിച്ചു. അഴിമതി നടന്നാല്‍ പരാതിയില്ലാതെ തന്നെ നടപടി എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക