Image

നവയുഗം സാംസ്‌കാരിക വേദി സി.കെ. ചന്ദ്രപ്പന്‍ അനുസ്‌മരണ ചടങ്ങ്‌ സംഘടിപ്പിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 30 March, 2012
നവയുഗം സാംസ്‌കാരിക വേദി സി.കെ. ചന്ദ്രപ്പന്‍ അനുസ്‌മരണ ചടങ്ങ്‌ സംഘടിപ്പിച്ചു
ദമാം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ദേഹവിയോഗത്തില്‍ നവയുഗം സാംസ്‌കാരിക വേദി അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. നവയുഗം രക്ഷാധികാരി അജിത്‌ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഭാകരന്‍ കണ്ണൂര്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്തു.

എല്ലാ രാഷ്‌ട്രീയ നേതാക്കളും ആദരിക്കുന്ന വ്യക്തിയും, അന്യം നിന്നു പോകുന്ന രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളുമാണ്‌ സി.കെ. യെന്ന്‌ നവോദയ പ്രസിഡന്റ്‌ ഇ. എം. കബീര്‍ അഭിപ്രായപ്പെട്ടു. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലേയും നേതാക്കന്മാരുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന സി. കെ. അഴിമതിയുടെ ഒരംശം പോലും തന്റെ പൊതുജീവിതത്തില്‍ ഉണ്‌ടാക്കാന്‍ വഴിയൊരുക്കിയിട്ടില്ലെന്ന്‌ ഒഐസിസി പ്രസിഡന്റ്‌ പി.എം. നജീബ്‌ അഭിപ്രായപ്പെട്ടു. സി.കെ. യുടെ വിയോഗം കേരള രാഷ്‌ട്രീയത്തിന്‌ നഷ്‌ടമാണെന്ന്‌ ജയ്‌ഹിന്ദ്‌ ടി.വി. റിപ്പോര്‍ട്ടര്‍ മുജീബ്‌ കളത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക്‌ വേണ്‌ടി എന്നും പോരാടുകയും പാര്‍ലമെന്റില്‍ അവര്‍ക്കായി ബില്ലുകള്‍ കൊണ്‌ടുവരികയും അത്‌ അംഗീകരിപ്പിക്കാന്‍ വേണ്‌ടി നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്‌ത നേതാവാണ്‌ സി.കെ. എന്നും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പി.ജി. എസ്‌. മേനോന്‍ അഭിപ്രായപ്പെട്ടു. സി.കെ. യുടെ ജീവിതം വിദ്യാര്‍ഥികള്‍ക്ക്‌ പഠന വിഷയമാക്കണമെന്നും അഴിമതിയും കൈക്കൂലിയും ഇല്ലാത്ത നേതാവായിരുന്നു സി.കെ. എന്ന്‌ സാമൂഹ്യ പ്രവര്‍ത്തകനായ രാജന്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. സി.കെ. യുടെ ജീവിതം തന്റെ പ്രസ്ഥാനത്തിനു സമര്‍പ്പിച്ച നേതാവായിരുന്നുയെന്നും, അദ്ദേഹത്തിന്റെ ആശയവും ഊര്‍ജവും പൊതു പ്രവര്‍ത്തകര്‍ക്ക്‌ പ്രചോതനമാകണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകനായ സരിഗ സമദ്‌ പറഞ്ഞു.

ഇടതു ഐക്യത്തിനു വേണ്‌ടി വിട്ടുവീഴ്‌ചയില്ലാതെ പ്രവര്‍ത്തിച്ച ഒരു നേതാവിനെയാണ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന്‌ നവാസ്‌ തിരുവനന്തപുരം ഓര്‍മപ്പെടുത്തി.

രാഷ്‌ട്രീയ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും സി.കെ. യെ മാതൃകയാക്കണമെന്ന്‌ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം അഭിപ്രായപ്പെട്ടു. ത്രിശൂരില്‍ പ്രീ പേയ്‌ഡ്‌ ഓട്ടോ സിസ്റ്റം നടപ്പിലാക്കിയത്‌ പോലെ നിരവധി വികസനങ്ങളില്‍ സി.കെ. യുടെ പങ്ക്‌ എടുത്തുപറയേണ്‌ടതാണെന്ന്‌ നവയുഗം കുടുംബ വേദി കണ്‍വീനര്‍ റിയാസ്‌ ഇസ്‌മായില്‍ അനുസ്‌മരിച്ചു. വിദ്യാര്‍ഥി നേതാവ്‌, യുവജന നേതാവ്‌ എന്നീ നിലകളില്‍ ശ്രദ്ദേയനായ സി.കെ. യുടെ നിര്യാണം വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണെന്ന്‌ നവയുഗം ഹസ മേഖല സെക്രട്ടറി നിസാം പത്തനാപുരം അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ പ്രവര്‍ത്തനം മാതൃകാപരമായിരിക്കണമെന്നാണ്‌ സഖാവ്‌ സി. കെ. ഉപദേശിച്ചിട്ടുള്ളതെന്ന്‌ നവയുഗം പ്രവര്‍ത്തകനായ റ്റിറ്റോ ജോയി അനുസ്‌മരിച്ചു.

സാജന്‍ കണിയാപുരം, പ്രിജി കൊല്ലം, നവാസ്‌ ചാന്നാങ്കര, ഷിബു കുമാര്‍, സുരേഷ്‌ കൊല്ലം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, സരീഷ്‌ കന്നേറ്റി, ദിലീപ്‌, താഹ തോന്നക്കല്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.
നവയുഗം സാംസ്‌കാരിക വേദി സി.കെ. ചന്ദ്രപ്പന്‍ അനുസ്‌മരണ ചടങ്ങ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക