Image

കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്

Published on 30 March, 2012
കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്
തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജീവനൊടുക്കിയ അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്‌ടെത്തിയതിനെക്കുറിച്ചും ഇത് എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

രാഷ്ട്രീയഉന്നതര്‍ അടക്കമുള്ളവര്‍ അനഘയെ പീഡിപ്പിച്ചിട്ടുണ്‌ടോയെന്ന് കൂടുതല്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 30 നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി മൂസത് ആണ് തുടരന്വേഷണ ഉത്തരവിട്ടത്. അതേസമയം അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന സിബിഐ റിപ്പോര്‍ട്ടിലെ കണ്‌ടെത്തല്‍ കോടതി തള്ളി. എന്നാല്‍ അനഘയെ മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്ന കണ്‌ടെത്തല്‍ ശരിവെച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് ഭാഗീകമായി അംഗീകരിച്ചു.

സിബിഐയുടെ വാദം തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ക്രൈം വാരിക എഡിറ്റന്‍ നന്ദകുമാറുമാണ് കോടതിയെ സമീപിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക