Image

ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ അഴിമതിക്കേസ് പ്രതി

Published on 30 March, 2012
ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ അഴിമതിക്കേസ് പ്രതി
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ ട്വന്റി 20 മത്സരം കളിക്കാന്‍ പോയ ഇന്ത്യന്‍ ടീമിന്റെ മാനേജരായി ബി.സി.സി.ഐ. നിയമിച്ചത് സാമ്പത്തിക തിരിമറിക്ക് ആരോപണവിധേയനായ വ്യക്തിയെ. ജമ്മു കശ്മീര്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ട അസ്ലം ഗോണി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ എത്തിക്കഴിഞ്ഞു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനാണ് ഗോണി.

ചെയര്‍മാന്‍ രാജിവയ്ക്കണെമന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ വര്‍ക്കിങ് കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനുശേഷമാണ് ഗോണിയെ ഇന്ത്യന്‍ ടീമിന്റെ മാനേജരാക്കിയത്. അഴിമതിയെ കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും വര്‍ക്കിങ് കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വര്‍ക്കിങ് കമ്മിറ്റിയിലെ അറുപത് അംഗങ്ങളില്‍ 42 പേരും ഗോണിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.

ഗോണിക്ക് പുറമെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിക്കും ഖജാന്‍ജിക്കുമെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത പോലീസ് ഫണ്ടു തിരിമറി തെളിയിക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക