Image

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ബി.ജെ.പി. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജീവപര്യന്തം

Published on 30 March, 2012
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ബി.ജെ.പി. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജീവപര്യന്തം
ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

ഒന്നുമുതല്‍ നാലുവരെ പ്രതികളായ കുറ്റ്യേരി മൊട്ടമ്മല്‍ ഷാജി എന്ന കാക്ക ഷാജി (39), കാരോള്ളതില്‍ സജിത്ത് എന്ന ആശ സജിത്ത് (39), മുള്ളന്‍കുന്നുമേല്‍ ഉത്തമന്‍ (38), മുട്ടേന്റവിടെ റിജേഷ് (33) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പിഴയായി ലഭിക്കുന്നതില്‍ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട അശോകന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2000 ഡിസംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക