Image

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും; മൊഴിയെടുപ്പും തെളിവെടുപ്പും തുടരുന്നുവെന്ന് പോലീസ്

Published on 10 August, 2018
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും; മൊഴിയെടുപ്പും തെളിവെടുപ്പും തുടരുന്നുവെന്ന് പോലീസ്
കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നത് വൈകുമെന്ന് സൂചന. കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ഇന്നലെ തന്നെ ജലന്ധറില്‍ എത്തിയെങ്കിലും സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ.

കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ഇതുവരെ ബിഷപ്പ് ഹൗസില്‍ എത്തിയിട്ടില്ലെന്നാണ് ജലന്ധര്‍ പോലീസ് പറയുന്നത്. ഉച്ചയോടെ ജലന്ധര്‍ പോലീസിന്റെ ഒരു സംഘം അരമനയില്‍ എത്തി മടങ്ങിയിരുന്നു. ബിഷപ്പിനെ അറസ്റ്റു ചെയ്യുമെന്ന് വാര്‍ത്ത പരന്നതോടെ പോലീസിനെ നേരിടാന്‍ രാവിലെ മുതല്‍ വിശ്വാസികള്‍ കൂട്ടമായി അരമനയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് സംഘം മൊഴിയെടുപ്പും തെളിവെടുപ്പും തുടരുകയാണെന്നും അറസ്റ്റിലേക്ക് ഉടന്‍ കടക്കില്ലെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ പറയുന്നു. മൂന്നു ദിവസം കുടി സംഘം ജലന്ധറിലുണ്ടാകും. ബിഷപ്പിനൊപ്പമുള്ള വൈദികരുടെയും മറ്റു ജീവനക്കാരുടെയും മൊഴിരേഖപ്പെടുത്തി ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കൂ എന്നാണ് പോലീസ് നല്‍കുന്ന സൂചന.

Join WhatsApp News
ഒരു വിശ്വാസി 2018-08-10 13:31:46
ഇത് സഭക്ക് പരീക്ഷണത്തിന്റെ സമയം ആണ് അത് കൊണ്ട് എല്ലാ വിശ്വാസികളും ഈ പിതാവിന് വേണ്ടി പ്രാർത്ഥിക്കുക. സഭ വിരുദ്ധർ എന്ത് പറഞ്ഞാലും ഒരു നാൾ ഈ മഹാ ഇടയൻ അഗ്നി ശുദ്ധി കഴിഞ്ഞു തിരികെ വരും. സഭയെ തകർക്കാൻ ആര് നോക്കിയാലും വിജയിക്കില്ല. കർത്താവ് ഒരിക്കലും അവന്റെ അഭിഷിക്തരെ കൈ വിടില്ല. പ്രാർത്ഥനയോടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക