Image

സ്വാതന്ത്ര്യദിന പരേഡില്‍ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2018
സ്വാതന്ത്ര്യദിന പരേഡില്‍ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പങ്കെടുക്കും
ഷിക്കാഗോ: ഓഗസ്റ്റ് 12-നു ഉച്ചകഴിഞ്ഞ് മുന്നു മണിമുതല്‍ ഇന്ത്യാ കമ്യൂണിറ്റി ഔട്ട് റീച്ചിന്റെ ആഭിമുഖ്യത്തില്‍ നേപ്പര്‍ വില്ലില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പങ്കെടുക്കുന്നു. നേപ്പര്‍വില്ലിലെ കനോച്ച് പാര്‍ക്കിനെ ഡല്‍ഹി ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന ആയിരക്കണക്കിന് ദേശസ്‌നേഹികള്‍ അണിനിരക്കുന്ന സ്വാതന്ത്ര്യദിന പരേഡിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

ഓഗസ്റ്റ് 12-നു വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന പരേഡില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് ഒരു വന്‍ ജനാവലിയാണ് പരേഡില്‍ പങ്കെടുക്കുന്നത്. അതാത് സംസ്ഥാനങ്ങളുടെ തനതായ കലാപരിപാടികളും, ഫ്‌ളോട്ടുകളും, രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടേയും നിറഞ്ഞ സാന്നിധ്യമാകുകയാണ് നേപ്പര്‍വില്ലിലെ കനോച്ച് പാര്‍ക്ക്.

വിസ്താ ഹെല്‍ത്ത് ക്ലിനിക്കിനുവേണ്ടി ഡോ. മറീനാ ഗ്ലാഡ്‌സണ്‍ ആണു കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ സ്വാതന്ത്ര്യദിന പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്. കൂടാതെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള രാജു വര്‍ഗീസും, പോള്‍ കിടങ്ങന്‍ എന്നിവരും സ്‌പോണ്‍സര്‍ഷിപ്പില്‍ പങ്കാളികളാകും. സ്വാതന്ത്ര്യദിന പരേഡില്‍ എല്ലാവരേയും കുടുംബ സമേതം ക്ഷണിക്കുന്നതായി കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഭാരവാഹികള്‍ അറിയിച്ചു.
വിശാഖ് ചെറിയാന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്.
സ്വാതന്ത്ര്യദിന പരേഡില്‍ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക