Image

ചെങ്ങന്നൂരില്‍ ഒഴുക്കില്‍പ്പെട്ട്‌ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിയെ കാണാതായി

Published on 11 August, 2018
ചെങ്ങന്നൂരില്‍ ഒഴുക്കില്‍പ്പെട്ട്‌ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിയെ കാണാതായി

ആലപ്പുഴ : ചെങ്ങന്നൂരില്‍ വരട്ടാറില്‍ ഒഴുക്കില്‍പ്പെട്ട്‌ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിയെ കാണാതായി. ചങ്ങനാശേരി പായിപ്പാട്‌ പുതുപ്പറമ്പില്‍ വീട്ടില്‍ തോമസ്‌ മാത്തന്റെ മകന്‍ ജിതിന്‍ തോമസ്‌ മാത്തനാ (14)ണ്‌ തൈമറവുംകര മാമ്പറ്റക്കടവില്‍ വരട്ടാറില്‍ വീണത്‌.

മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു ജിതിന്‍. വെള്ളം പൊങ്ങുന്നത്‌ കാണാന്‍ ഇറങ്ങിയപ്പോള്‍ വഴുതി വീഴുകയായിരുന്നുവെന്നാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക