Image

പൈലറ്റുമാരുടെ സമരം: റയാന്‍ എയറിന്റെ 396 വിമാനങ്ങള്‍ റദ്ദാക്കി

Published on 11 August, 2018
പൈലറ്റുമാരുടെ സമരം: റയാന്‍ എയറിന്റെ 396 വിമാനങ്ങള്‍ റദ്ദാക്കി
ബെര്‍ലിന്‍: റയാന്‍ എയര്‍ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന യാത്രക്കാര്‍ ദുരിതത്തില്‍. ജര്‍മനി, സ്വീഡന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ വിമാന യാത്രക്കാരാണ് ദുരിതത്തിലായത്. നാനൂറോളം വിമാനങ്ങളാണ് സമരം മൂലം റദ്ദാക്കിയത്. ഇതോടെ അമ്പതിനായിരത്തിലേറെ യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരമാണ് വെള്ളിയാഴ്ച നടക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശമ്പള വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ റയാന്‍ എയറുമായി വളരെ കാലമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം. സ്ഥലംമാറ്റം, ഉദ്യോഗകയറ്റം, വാര്‍ഷിക അവധി തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക