Image

വയനാട്ടില്‍ വീടിന്റെ ചുമരിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു; കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 34

Published on 12 August, 2018
വയനാട്ടില്‍ വീടിന്റെ ചുമരിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു; കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 34

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു. വയനാട്‌ ബത്തേരി മൂന്നാം മൈലില്‍ ലക്ഷം വീട്‌ കോളനിയില്‍ രാജമ്മ (62)യാണ്‌ മരിച്ചത്‌. വീടിന്റെ ചുമരിടിഞ്ഞുവീണായിരുന്നു മരണം. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

ഇന്നലെ നാല്‌ പേര്‍ മരിച്ചിരുന്നു. നെടുമുടിയില്‍ വീടിന്‌ പിറകിലുള്ള വെള്ളക്കെട്ടില്‍ വീണ്‌ പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ്‌ മരിച്ചത്‌.

അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന്‌ കടലില്‍ പോയ വള്ളം മറിഞ്ഞ്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ്‌ ചീലാന്തിമൂട്ടില്‍ സഹായ രാജു (57), മുണ്ടുതുറവീട്ടില്‍ കാര്‍മല്‍ലാസര്‍ (70) എന്നിവരാണ്‌ മരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക